Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുപത്തിമൂന്നാം വയസിൽ ആദ്യ വിവാഹം! ആദ്യ ദാമ്പത്യ ജീവിതം ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു.. മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിയ്ക്കപ്പെട്ടു.. പിന്നാലെ വധഭീക്ഷണിയും വിവാഹമോചനവും; രണ്ട് പേര്‍ക്കും മാനസികമായി അടുക്കാന്‍ കഴിയാതെ പരസ്പര സമ്മതത്തോടെ രണ്ടാം വിവാഹമോചനവും; ആർക്കുമറിയാത്ത തന്റെ ദാമ്പത്യജീവിതക്കുറിച്ച് ആദ്യമായി മീര വാസുദേവൻ!

06 AUGUST 2022 12:40 PM IST
മലയാളി വാര്‍ത്ത

മീര വാസുദേവൻ എന്ന താരം 2003 ൽ അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടുന്നത് 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തന്മാത്രയിൽ കൂടി ആയിരുന്നു. ഇപ്പോൾ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബവിളക്ക് സീരിയലിലൂടെയാണ് താരം തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. കരിയറില്‍ ഏറ്റവും നന്നായി ശോഭിച്ചു നില്‍ക്കുന്ന സമയത്ത് ആയിരുന്നു മീര വാസുദേവിന്റെ ആദ്യത്തെ വിവാഹം. അന്ന് ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ മീരയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത ബോളിവുഡ് ക്യാമറമാന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ ആയിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു. മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിയ്ക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം എനിക്ക് വധഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ മീര പറഞ്ഞിരുന്നത്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ വിശാലിനോട് നന്ദിയുള്ളവളാണ്. ആ ബന്ധം വേര്‍പിരിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എന്നെ അദ്ദേഹം ശല്യം ചെയ്തിട്ടില്ല. ഞാന്‍ സ്വതന്ത്രയായി. പിന്നീട് ഇതുവരെ അവരുമായി യാതൊരു ബന്ധവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നാല്‍ ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തില്‍ പഠിക്കാന്‍ സാധിച്ചു എന്നാണ് നടി പറയുന്നത്.

പിന്നാലെ രണ്ടാം വിവാഹ മോചനം പരസ്പര സമ്മതത്തോടെയായിരുന്നു. രണ്ട് പേര്‍ക്കും മാനസികമായി അടുക്കാന്‍ കഴിഞ്ഞില്ല. നടന്‍ ജോണ്‍ കൊക്കറാണ് മീരയുടെ രണ്ടാമത്തെ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഒരു മകനുമാണ്. നല്ലൊരു അച്ഛനാണ് ജോണ്‍. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണമെന്നും മീര വാസുദേവ് പറഞ്ഞു. ഇപ്പോള്‍ മകനൊപ്പം സ്വസ്തവും സമാധാനവുമായ ജീവിതമാണ് മീരയുടേത്. വര്‍ക്കൗട്ടിലാണ് കൂടുതലും ശ്രദ്ധിയ്ക്കുന്നത്. തന്റെ മുന്‍ ഭര്‍ത്താക്കന്മാരെ കുറിച്ച് ചോദിക്കുമ്പോള്‍ ആ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട നല്ല കാര്യങ്ങളെ കുറിച്ച് പറയാന്‍ മാത്രമേ മീര താത്പര്യപ്പെടുന്നുള്ളൂ. എല്ലാവര്‍ക്കും അവരുടെ സ്‌പേസ് ഉണ്ടെന്നാണ് മീര പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends