ചാക്കോച്ചൻ പോലും ഞെട്ടി, കുടിയന്മാര് ആടുമോ ഇതുപോലെ... തകർത്താടി ഗായിക മഞ്ജരി

'ദേവദൂതർ പാടി' ഗാനത്തിന് കുഞ്ചാക്കോ ബോബൻ ഡാൻസ് വേർഷന് ചുവട് വച്ച് ഗായിക മഞ്ജരി. ന്നാ താൻ കേസ് കൊട്’ എന്ന സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ കുഞ്ചാക്കോ ബോബൻ്റെ ഈ ചിത്രത്തിലെ ‘ദേവദൂതർ പാടി ‘ എന്ന പാട്ടിന് ചുവട് വച്ചു കൊണ്ടുള്ള ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒരു കോടിയിലധികം ജനങ്ങളാണ് ഈ പാട്ട് ഏറ്റെടുത്തത്. നിരവധി പേരാണ് കുഞ്ചാക്കോ ബോബനെ അനുകരിച്ച് രംഗത്ത് എത്തിയത്. മദ്യം കഴിച്ച് പൂരപ്പറമ്പിൽ ഡാൻസ് കളിക്കുന്ന നാട്ടും പുറത്തുകാരനായ ഒരാളായാണ് കുഞ്ചാക്കോ ബോബൻ ഡാൻസ് കളിക്കുന്നത്. ഈ ഗാനത്തിന്റെ റീൽസ് പ്രമുഖ നടന്മാർ സഹിതം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മഞ്ജരി ഈ പാട്ടിന് ചുവടുവച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ആണ് മഞ്ജരിയുടെ പ്രകടനം. ഗായികയുടെ രസകരമായ വീഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം ആഗസ്ത് 11നാണ് റിലീസിനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























