ഇതുവരെ കാണാത്തൊരു മേക്കോവര്‍... കുഞ്ചാക്കോ ബോബന്റെ ഈ ലുക്കിന് പിന്നില്‍

മലയാളത്തിന്റെ ചോക്ലേറ്റ് താരം കുഞ്ചാക്കോ ബോബനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ്് നില്‍ക്കുന്നത്. ചാക്കോച്ചന്‍ നായകനായി അഭിനയിക്കുന്ന 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന സിനിമയില്‍ നിന്നും പുറത്തിറങ്ങിയ വീഡിയോ ഗാനമാണ് അതിന് കാരണം.
ഉത്സവപ്പറമ്ബില്‍ കിടിലന്‍ ഡാന്‍സ് കളിക്കുന്ന കള്ളുകുടിയന്റെ ഗെറ്റപ്പിലാണ് ചാക്കോച്ചനെത്തുന്നത്. ഇതുവരെയും കുഞ്ചാക്കോ ബോബന്റെ കരിയറില്‍ കാണാത്ത തരത്തിലുള്ള വേഷമാണിത്. മാത്രമല്ല ഭാവത്തിലും രൂപത്തിലുമൊക്കെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറാണ് താരം നടത്തിയത്. സിനിമയിലെ തന്റെ ലുക്കിന് പിന്നില്‍ ഒരു മധുരപ്രതികാരമുണ്ടെന്നാണ് ചാക്കോച്ചനിപ്പോള്‍ പറയുന്നത്.
രതീഷ് പൊതുവാളന്റെ തോന്നിവാസങ്ങളാണ് ഇതൊക്കെ. മാന്യം മര്യാദയ്ക്ക് ചെറിയ സിനിമകളൊക്കെ ചെയ്ത് കൊണ്ടിരുന്ന എന്നെ ഈ കോലത്തിലാക്കണമെന്നുള്ള വാശി പുള്ളിയ്ക്ക് ഉണ്ടായിരുന്നു. എന്താണതെന്ന് ഞാനും ആലോചിച്ചു. ഇത്രയും വെറൈറ്റി കാര്യങ്ങളൊക്കെ പുള്ളി പിടിച്ചത് എന്തിനാണെന്ന് ആദ്യം മനസിലായില്ല. ടീസര്‍ റിലീസായിന്റെ അന്ന് രതീഷിന്റെ നാട്ടുകാരനായ ഫിലിം ഫീല്‍ഡിലുള്ള ഒരാളെനിക്ക് മെസേജ് അയച്ചു.
'ചാക്കോച്ചാ.. ടീസര്‍ കണ്ടു. നിങ്ങളുടെ ലുക്ക് അപാരമാണ്. എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്കൊരു കാര്യം പറയാനുള്ളത് നിങ്ങളോടുള്ള ദേഷ്യം കാരണമാണ് രതീഷ് ഇയൊരു കോലത്തിലാക്കിയതെന്ന്' അദ്ദേഹം പറഞ്ഞു.
രതീഷുമായി എനിക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. 'പണ്ട് രതീഷ് കോളേജില്‍ പഠിക്കുമ്‌ബോള്‍ അദ്ദേഹത്തിന്റെ കാമുകി എന്റെ പേര് പറഞ്ഞാണ് പുള്ളിയെ തേച്ചിട്ട് പോയത്. ആ വൈരാഗ്യമാണ് ഇത്രയും കാലം കൊണ്ട് നടന്നതെന്ന്' കുഞ്ചാക്കോ ബോബന്‍ ചിരിച്ചോണ്ട് പറയുന്നു. പേളിമാണിയുടെ യൂട്യൂബ് ചാനലില് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഇക്കാര്യം താമാശയായി പറഞ്ഞത്.
https://www.facebook.com/Malayalivartha

























