ചലച്ചിത്രനടന്‍ ഫോര്‍ട്ടുകൊച്ചി പട്ടാളത്ത് പട്ടാണിപ്പുരയില്‍ വീട്ടില്‍ സജീദ് പട്ടാളം അന്തരിച്ചു

ചലച്ചിത്രനടന്‍ ഫോര്‍ട്ടുകൊച്ചി പട്ടാളത്ത് പട്ടാണിപ്പുരയില്‍ വീട്ടില്‍ സജീദ് പട്ടാളം (54) അന്തരിച്ചു. വെബ് സീരീസിലൂടെ അഭിനയ രംഗത്തെത്തിയ ഇദ്ദേഹം തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കള, കനകം കാമിനി കലഹം, ജാനേ മന്‍, തരുണ്‍ മൂര്‍ത്തിയുടെ റിലീസ് ചെയ്യാനിരിക്കുന്ന 'സൗദി വെള്ളക്ക' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയില്‍ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു.
.ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. ഭാര്യ: റംല. മക്കള്‍: ആബിദ, ഷാഫി. മരുമകന്‍: ഫാരിഷ്. കബറടക്കം ഇന്ന് ഒമ്പതിന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി മുസ് ലിം ജമാ അത്ത് കബര്‍സ്ഥാനില്‍ നടക്കും.
https://www.facebook.com/Malayalivartha

























