Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയാസ് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ? മീരയുടെ ചോദ്യം അതിരുകടന്നു: സോഷ്യൽ മീഡിയയിൽ പൊങ്കാല

07 AUGUST 2022 11:58 AM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന ഹാസ്യ പരിപാടിയുടെ അവതാരികയാണ് മീര അനിൽ. ഈ ചാനലിൽ തന്നെ ഏറെ വൈറലായ ഷോയായിരുന്നു ബിഗ്‌ബോസ് സീസൺ 4. ഇരുപത് പേർ മത്സരിച്ച ബി​ഗ് ബോസ് സീസൺ ഫോറിൽ അവസാനം വിജയിയായത് ദിൽഷ ആയിരുന്നു. രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസുമായിരുന്നു.

നാലാം സീസണിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഇപ്പോൾ സെലിബ്രിറ്റി പരിവേഷമാണുള്ളത്. ഈ ഷോയിൽ പങ്കെടുത്ത ദില്ഷയും റിയാസും കോമഡി സ്റ്റാർസ് പരിപാടിയിൽ പങ്കെടുത്തിരുന്നു. ബി​ഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങൾ റിയാസിന്റെ സോഷ്യൽമീഡിയ കമന്റ് ബോക്സിൽ കണ്ടിരുന്നു, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീരയുടെ ഇത്തരം അതിര് കടന്ന ചോദ്യങ്ങളാണ്.

മീരയുടെ ഇത്തരം ചോദ്യങ്ങൾക്കെതിരെ വലിയൊരളവിൽ അമർഷം പുകയുന്നുണ്ട്. മീരയുടെ ചോദ്യങ്ങളും റിയാസിന്റെ ഉത്തരങ്ങളും പലരും ഷെയർ ചെയ്യുന്നുണ്ട്.


വൈറലായ പോസ്റ്റ് ഇങ്ങനെ...

പരിപാടിയുടെ പേര് 'കോമഡി ഷോ ' എന്നാണ്. അതിലെ കുറച്ച് സംഭാഷണങ്ങളാണ് താഴെ..
അവതാരക: "റിയാസിൻ്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമൻ്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.. "
റിയാസ്: "എൻ്റെ ജെൻറർ ഐഡൻ്റിറ്റി He Or Him എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ Thats not my Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓൾ വേൾഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്..

ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാർക്ക് കുറേ കാര്യങ്ങൾ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാർക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാൽ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആൾക്കാര് ഇപ്പറഞ്ഞതുപോലെ പല കമൻ്റ്സും പല പേഴ്സണൽ ക്വസ്റ്റ്യൻസും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്ക്ക്.. എൻ്റെ പേഴ്സണൽ ലൈഫ് ഈസ് മൈൻ.. ഓകെ. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ എൻ്റർടൈൻ ചെയ്യുന്നില്ല.. "


"ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നിൽക്കുന്നത്... "(സ്വന്തം തമാശ സ്വയമാസ്വദിച്ച് അവതാരക ചിരിക്കുന്നു. തുടർന്ന് അടുത്ത ഗഡാഗഡിയൻ ചോദ്യം എടുത്തു വീശുന്നു)
അവതാരക : " റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?"
റിയാസ്: "ചൂഷണങ്ങൾ എന്ന് എടുത്തു ഞാൻ പറഞ്ഞിട്ടില്ല.. ഞാൻ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയരുത്."
അടുത്ത ചോദ്യം:


"അങ്ങനെ ബുള്ളി ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?"
റിയാസ്: "രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തിൽ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത്.."
അവതാരക: "ഒരു പാട് ഗേൾസ് കമൻ്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിൻ്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത്?"


റിയാസ്: " ദാറ്റ്സ് മൈം പേഴ്‌സണൽ ലൈഫ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല."
അവതാരക: "അല്ല... എനിക്ക് റിലേഷൻഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് "
റിയാസ്: " സിംഗിൾ. "
അവതാരക : "എങ്ങനെയുള്ള ഒരു കമ്പാനിയനെയാണ് ആഗ്രഹിക്കുന്നത്?"
റിയാസ്: " വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്സ് ഇറ്റ് "
( പശ്ചാത്തലത്തിൽ കൂടെ നിൽക്കുന്നവരിലാരോ "വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?" എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരി വെച്ച് ചിരിക്കുന്നു.)


അവതാരക: "അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്പാനിയൻ വേണ്ടുന്നത്... അങ്ങനെയൊന്നുമില്ലാ?"
റിയാസ്: "നോ കമൻ്റ്സ്"
അവതാരക: "ഒരു പെൺകുട്ടിയെ കല്യാണം കഴിക്കോ?"
റിയാസ്: "ഒഫ് കോഴ്സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ് ?"
അവതാരക : "യെസ് യെസ് അയാം മാരീഡ്" (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)
റിയാസ്: "ഡൂ യൂ വാണ്ട് മാരി മീ?"
അവതാരക : "ഇല്ല... ഇനി കെട്ട്യോൻ സമ്മയ്ക്കില്യ.. " ( മില്യൺ ഡോളർ ഉത്തരം!)
റിയാസ്: "കെട്ട്യോനെ നമുക്ക് തൽക്കാലം മാറ്റി നിർത്താം..മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടോ?"
അവതാരക : "എനിക്ക് റിയാസിനെ ഇപ്പോ പേഴ്സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാൻ പറ്റുന്നേ?" ( നിഷ്കളങ്കതയുടെ കവിഞ്ഞൊഴുകൽ)


റിയാസ്: "സോ, മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങൾക്ക് മീരയോട് ആൻസർ ചെയ്യേണ്ട കാര്യമില്ല.. ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ കംഫർട്ടബിളല്ല.. അതിൻ്റെ ആവശ്യവുമില്ല"

'കോമഡി ഷോ ' എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളിൽ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്.. പ്രൈം ടൈമിൽ നടത്തുന്ന ഇത്തരം പരിപാടികൾ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സെക്ഷ്വൽ ഐഡൻ്റിറ്റി എങ്ങനെയാണ് മറ്റൊരാൾക്ക് തമാശയാകുന്നത്? മലയാളി പൊതു ബോധത്തിന്റെ പ്രതിനിധിയായി ചാനൽ അവതാരക നിൽക്കുമ്പോൾ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരൻ വലിയ സന്തോഷം നൽകുന്നുണ്ട്. അയാളുടെ ഉത്തരങ്ങളിൽ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി. എന്നായിരുന്നു വൈറലായ പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends