Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഒരു തെളിവ് പോലും നാടെങ്ങും പരക്കാനുള്ള ഒരു സാധ്യതയാണ് കാണുന്നത്... അപ്പോള്‍ ഈ കോടതിയെ അന്വേഷിക്കും.. ഇതൊക്കെ നടന്നിട്ടും ഇതിന്റെ മേല്‍ ഒരു അന്വേഷണം നടത്താതിരിക്കാന്‍ എത്ര ശ്രമിക്കുന്നു.. അപ്പീല്‍ പോകുമെന്ന അവസ്ഥയിലാണ് ഒരു വിധി ഇറക്കിയത്... ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി പ്രകാശ് ബാരെ

07 AUGUST 2022 11:49 AM IST
മലയാളി വാര്‍ത്ത

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എട്ട് മാസത്തിന് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. എന്നാൽ തീർത്തും നിർണായക ദിവസങ്ങളാണ് നടിയെ സംബന്ധിച്ചും ദിലീപിനെ സംബന്ധിച്ചും കടന്നുപോകുന്നത്. ഇപ്പോഴിതാ കേസിലെ ഇരയെ വളരേയേറെ വേദനപ്പിക്കുന്ന അനുഭവങ്ങളാണ് വിചാരണ കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് ആവർത്തിക്കുകയാണ് സംവിധായന്‍ പ്രകാശ് ബാരെ. ഈ കോടതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പറഞ്ഞുകൊണ്ട് രണ്ട് പബ്ലിക പ്രോസിക്യൂട്ടർമാരാണ് ജോലി ഇട്ടെറിഞ്ഞ് ഓടിയത്. ഈ കേസിലെ ഏറ്റവും പരമപ്രധാനമായ തെളിവ് എന്ന് പറയുന്നത്. ഈ കൃത്യം നടത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടി വെച്ചിരുന്ന വീഡിയോയാണ്. ആ വീഡിയോ ആരു കാണാതെ ഭദ്രമായി സൂക്ഷിച്ച് വെക്കാന്‍ വേണ്ടിയാണ് കോടതിയെ ഏല്‍പ്പിച്ചത്. അതില്‍ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. പക്ഷെ അനധികൃതമായി മൂന്ന് തവണ ഈ മെമ്മറി കാർഡ് ആക്സസ് ചെയ്തിട്ടുണ്ടെന്ന് നമുക്ക് കൃത്യമായി അറിയാമെന്നും പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

മൂന്ന് തവണ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടവയില്‍ രണ്ട് തവണ രാത്രിയാണ് ആക്സസ് ചെയ്തത്. മാറ്റുകയായിരുന്നോ അതോ ചോർത്തുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ദൃശ്യങ്ങള്‍ ലീക്ക് ചെയ്യപ്പെട്ട് ലോകം മുഴുവന്‍ എത്തുകയാണെങ്കില്‍ കോടതിക്ക് എന്ത് ഉത്തരമാണ് പറയാനുണ്ടാവുക. മെമ്മറി കാർഡ് തുറന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച കൃത്യമായ പ്രോട്ടോകോളുണ്ടെന്നും പ്രകാശ് ബാരെ ചൂണ്ടിക്കാണിക്കുന്നു. ദൃശ്യങ്ങള്‍ കേസുമായി ബന്ധപ്പെട്ടവർക്ക് കാണണെങ്കില്‍ അപേക്ഷ നല്‍കുകയും ജഡ്ജി അത് അനുവദിക്കുകയും വേണം. അതിന് ശേഷം വിദഗ്ധരുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗത്തിന്റെയും വക്കീലന്മാരുമുള്ള സമയത്ത് അവർ പറയുന്ന കോടതിയിലെ സിസ്റ്റത്തില്‍ വെച്ച് വേണം ഇത് കാണാന്‍. എന്നാല്‍ ഇവിടെ ഒരിക്കല് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത് ഫോണിലാണ്. ആ സമയത്ത് ആ ഫോണില്‍ എവിടെ വേണമെങ്കിലും ഫയലുകള്‍ അയക്കാനുള്ള ആപ്പുകള്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ടായിരുന്നു. കേസിലെ പ്രതി സുപ്രീം കോടതിയില്‍ പോയി അദ്ദേഹത്തെിന് വേണ്ടി പ്രതിരോധം തീർക്കുന്നതിനോടൊപ്പം തന്നെ ജഡ്ജിക്ക് വേണ്ടും പ്രതിരോധം തീർക്കുന്ന അതിശയകരമായ ഒരു കാര്യമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. നീതി കിട്ടാന്‍ വേണ്ടി കോടതിയില്‍ പോയിട്ട് 'ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറയുന്ന സാഹചര്യമാണ് ഉള്ളത്.

വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഒരു തെളിവ് പോലും നാടെങ്ങും പരക്കാനുള്ള ഒരു സാധ്യതയാണ് കാണുന്നത്. അപ്പോള്‍ ഈ കോടതിയെ അന്വേഷിക്കും. ഇതൊക്കെ നടന്നിട്ടും ഇതിന്റെ മേല്‍ ഒരു അന്വേഷണം നടത്താതിരിക്കാന്‍ എത്ര ശ്രമിക്കുന്നു. അപ്പീല്‍ പോകുമെന്ന അവസ്ഥയിലാണ് ഒരു വിധി ഇറക്കിയത്. മൊബൈല്‍ ഫോണിലടക്കം മെമ്മറി കാർഡ് ഇട്ടെന്ന് തെളിഞ്ഞപ്പോഴാണ് നിങ്ങള്‍ ആളെ കണ്ടു പിടിച്ചില്ലേയെന്ന് കോടതി ചോദിക്കുന്നത്. കോടതിയില്‍ നടന്നിരിക്കുന്ന ഇത്രയും ഗുരുതരമായ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതല്ലേ. പൊലീസ് ഇക്കാര്യം അന്വേഷിക്കണമെങ്കില്‍ കോടതിയാണ് അംഗീകാരം കൊടുക്കേണ്ടത്. കാരണം ഇത് കോടതിയുടെ പരിധിയില്‍ വെച്ച് നടന്ന കാര്യമാണ്. അത് ഇതുവരെയായിട്ടും കൊടുത്തിട്ടുണ്ടോയെന്നും പ്രകാശ് ബാരെ ചോദിക്കുന്നു. എന്തെല്ലാം തെറ്റായ കാര്യങ്ങള്‍ സംഭവിക്കാമോ അതെല്ലാം ഇവിടെ സംഭവിച്ചിരിക്കുകയാണ്. നമ്മുടെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്തരം ഒരു സംഭവം നേരിടേണ്ടി വന്നിട്ടും നമ്മള്‍ ഇങ്ങനെയാണോ ആ കേസിനെ കാണേണ്ടത്. കഴിഞ്ഞ അഞ്ചര വർഷമായി നമ്മള്‍ എന്തൊക്കെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാരെ ചൂണ്ടിക്കാണിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends