സമാനതകളില്ലാത്ത അവസരത്തിന് നന്ദിയറിയിക്കുന്നു.. ഈ യന്ത്രത്തിന്റെ പ്രത്യേകതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, അത്ഭുതകരമായ ഐഎസി വിക്രാന്തിന് പിന്നിലെ എല്ലാ ആളുകളെയും വിജയത്തോടെ അഭിവാദ്യം ചെയ്യുകയാണ്.. ഐഎൻഎസ് വിക്രാന്ത് കാണാനായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി നടൻ മോഹൻലാൽ! ചിത്രങ്ങൾ വൈറൽ

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാനായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി നടൻ മോഹൻലാൽ. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ ഷിപ്പ്‌യാര്‍ഡില്‍ എത്തിയത്. സമാനതകളില്ലാത്ത അവസരത്തിന് നന്ദിയറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഈ യന്ത്രത്തിന്റെ പ്രത്യേകതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, അത്ഭുതകരമായ ഐഎസി വിക്രാന്തിന് പിന്നിലെ എല്ലാ ആളുകളെയും വിജയത്തോടെ അഭിവാദ്യം ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ തന്നെയായിരുന്നു കപ്പലിന്‍റെ നിര്‍മാണം. 2009ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.
https://www.facebook.com/Malayalivartha

























