ശ്രീനിവാസനും മോഹൻലാലും കണ്ടുമുട്ടി! ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമ മേഖലയിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും മാറി നിന്ന ശ്രീനിവാസനെ കണ്ടപാടെ കെട്ടിപിടിച്ച് ഉമ്മ നൽകി ലാലേട്ടൻ... ചിത്രങ്ങൾ വൈറൽ

ഒത്തിരി നാളുകൾക്ക് ശേഷം ശ്രീനിവാസനും മോഹൻലാലും കണ്ടു മുട്ടിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമ മേഖലയിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നും മാറി നിൽക്കുകയായിരുന്ന ശ്രീനിവാസനും മോഹൻലാലും ഒരു ടെലിവിഷൻ പരിപാടിക്കിടെ വീണ്ടും കണ്ടു മുട്ടിയ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത്. വിജയനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ദാസന്റെ ചിത്രം ഇതിനോടകം ആരധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ താരം അജു വർഗീസ് ഉൾപ്പെടെ നിരവധി പേർ ചിത്രം പങ്കു വെച്ച് രംഗത്തെത്തിയിട്ടുണ്ട്. അച്ചന്മാരെ പോലെ ഇരുവരുടെയും മക്കൾ തമ്മിലും നല്ല സ്നേഹവും സൗഹൃദവും ഉണ്ട്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത അവസാന ചിത്രത്തിലെ നായകൻ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആയിരുന്നു.
https://www.facebook.com/Malayalivartha
























