പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടി! കേട്ടപാടെ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു... അന്ന് അത് അഭിനയിക്കാൻ അവൾ സമ്മതിച്ചില്ല... വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി ദിനേശ് പണിക്കർ

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ 7-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിരീടം. മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രം. സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമാതാവായിരുന്നു നടൻ ദിനേശ് പണിക്കർ. ഇപ്പോഴിതാ ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും പറ്റാതെ പോയതിനെക്കുറിച്ച് മനസ്സ് തുറന്ന് ദിനേശ് പണിക്കർ. ചിത്രം നിർമ്മിക്കുന്നതിനോടൊപ്പം തന്നെ കിരീടത്തിൽ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാർവതിയെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു അന്ന് ദിനേശിന് ലഭിച്ചത്. പക്ഷെ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ തന്നെ ഭാര്യ എതിർക്കുകയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനെ തുടർന്ന് ആ വേഷത്തിൽ നിന്ന് താൻ പിൻമാറുകയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിട്ടായിരുന്നു പാർവതി ചിത്രത്തിൽ അഭിനയിച്ചത്. ദേവിയുടെ വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടായിരുന്നു സംവിധായകനായ സിബി മലയിൽ ദിനേശ് പണിക്കരെ സമീപിച്ചത്. എന്നാൽ തൻ്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല. പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നായിരുന്നു അന്ന് താൻ ഭാര്യയോട് പറഞ്ഞത്. എന്നാൽ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു അത്. അന്ന് അത് അഭിനയിക്കാൻ അവൾ സമ്മതിച്ചില്ല. തുടർന്ന് ആ രംഗം അഭിനയിക്കുവാനായി മറ്റൊരാളിനെ കണ്ടെത്തുകയായിരു വെന്നും ദിനേശ് പണിക്കർ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം നടത്തിയ തുറന്ന് പറച്ചിൽ വൈറലായി മാറുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha
























