പറയാന്‍ പേടിയില്ല… മമ്മൂട്ടിയേക്കാള്‍ ഭേദം മോഹന്‍ലാലെന്ന് പൃഥ്വിരാജ്; കലിതുള്ളി മമ്മൂട്ടി ഫാന്‍സുകാര്‍

എന്ന് നിന്റെ മൊയ്തീന്‍ തകര്‍ത്തോടുമ്പോള്‍ പഴയ ഒരു അഭിപ്രായത്തിന്റെ പേരു പറഞ്ഞ് വിവാദത്തില്‍ ചാടുകയാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പൃഥ്വിരാജ് താരതമ്യപ്പെടുത്തി. മാത്രമല്ല മോഹന്‍ലാലിനെ പുകഴ്ത്തുകയും ചെയ്തു. ഇത് മമ്മൂട്ടി ഫാന്‍സുകാരുടെ രോഷത്തിനിടയാക്കി.
മമ്മൂട്ടിയേക്കാള്‍ തനിക്കിഷ്ടം മോഹന്‍ലാലിന്റെ അഭിനയം ആണെന്ന് പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 2011 ല്‍ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ടോക് ഷോയിലാണ് പൃഥ്വിരാജ് മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ യൂടൂബിലും സോഷ്യല്‍ മീഡിയയിലും തരംഗമായിക്കൊണ്ടിരിയ്ക്കുന്നത്. തമിഴിലെ പ്രശസ്ത താരം പ്രകാശ് രാജും ഈ പരിപാടിയില്‍ പൃഥ്വിയ്‌ക്കൊപ്പം പങ്കെടുക്കുന്നുണ്ട്.
മമ്മൂട്ടി മോഹന്‍ലാല്‍ ഇവരില്‍ ആരുടെ നടിപ്പ് ഉങ്കളുക്ക് നല്ല പുടിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് ഒന്ന് ആലോചിയ്ക്കുക പോലും ചെയ്യാതെയാണ് പൃഥ്വി മോഹന്‍ലാല്‍ എന്ന് മറുപടി കൊടുക്കുന്നത്. ഇതു മാത്രമല്ല അഭിനയിയ്ക്കുമ്പോള്‍ ആരെപ്പോലെ അഭിനയിക്കണം എന്ന ചോദ്യത്തിനും പൃഥ്വി നല്‍കുന്ന മറുപടി കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നാണ്.
എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ ഏതോ ഒരു വിരുതന്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെ മമ്മൂട്ടി പൃഥ്വിരാജ് മോഹന്‍ലാല്‍ ആരാധകര്‍ ഇത് ഏറ്റ് പിടിയ്ക്കുകയായിരുന്നു. കൂടുതലും മമ്മൂട്ടി ആരാധകരെയാണ് ഈ വീഡിയോ ചൊടിപ്പിച്ചിരിയ്ക്കുന്നത്. എന്നാലും മമ്മൂട്ടിയോട് പൃഥ്വിരാജ് ഇങ്ങനെ കാണിയ്ക്കാന്‍ പാടുണ്ടായിരുന്നോ എന്നാണ് അവര്‍ ചോദിയ്ക്കുന്നത്.
പൃഥിരാജിന്റെ തുടക്കകാലത്ത് വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി പൃഥ്വിയ്ക്ക് ഒപ്പം അഭിനയിയ്ക്കാന്‍ കാണിച്ച വിശാല മനസ്‌കത താരം മറക്കരുതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അതുപോലെ തന്നെ പോക്കിരിരാജാ എന്ന ചിത്രത്തിലും മമ്മൂട്ടി പൃഥ്വിരാജിനെ ഒപ്പം അഭിനയിപ്പിച്ചില്ലേ എന്നും മമ്മൂട്ടി ആരാധകര്‍ ചോദിയ്ക്കുന്നു. എന്നും പൃഥ്വിരാജിനെ ഉയര്‍ത്തികൊണ്ട് വരാന്‍ മമ്മൂട്ടി ശ്രമിച്ചിട്ടേ ഉള്ളു എന്ന് അവകാശവാദമുന്നയിക്കുന്ന മമ്മൂട്ടി ആരാധകര്‍ മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തിലെങ്കിലും തലകാണിയ്ക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും ചോദിയ്ക്കുന്നു.
അതേ സമയം 4 വര്‍ഷം മുമ്പ് ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലെ പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കേണ്ട അവശ്യമുണ്ടായിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ പൃഥ്വി ആരാധകരുടെ പക്ഷം. അതേ സമയം അന്ന് മോഹന്‍ലാലിന് ഒപ്പം എങ്ങനെയേലും ഒരു സിനിമയില്‍ ഒന്നഭിനയിയ്ക്കാന്‍ വേണ്ടിയാണ് പൃഥ്വി ഇങ്ങനെ പറഞ്ഞതെന്ന് ലാല്‍ ആരാധകരും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha