പ്രതിഫലം കുറച്ചിട്ടും വിജയരാഘവനും സിദ്ധിഖിനും അവസരം കുറയുന്നു

ന്യൂജനറേഷന്‍ വന്നതോടെ അച്ഛന്‍, അമ്മ വേഷങ്ങള്‍ ചെയ്തിരുന്നവര്‍ക്ക് അവസരം കുറഞ്ഞിരുന്നു. അതിന് പിന്നാലെ ക്യാരക്ടര്‍, വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നവര്‍ക്കും ചാന്‍സ് കുറയുന്നു. ഇതേ തുടര്‍ന്ന് സിദ്ധിഖും വിജയരാഘവനും പ്രതിഫലം കുറച്ചെങ്കിലും പഴയ പോലെ കഥാപാത്രങ്ങള്‍ തേടിയെത്തുന്നില്ല. ഇവര്‍ ചെയ്തിരുന്ന വേഷങ്ങള്‍ രണ്‍ജി പണിക്കരും ജോയി മാത്യുവും അടക്കമുള്ള താരങ്ങളാണ് ചെയ്യുന്നത്. ഷാജികൈലാസിന് സിനിമ ഇല്ലാത്തതും സിദ്ധിനും വിജയരാഘവനും വിനയായി.
ന്യൂജനറേഷന്‍ തരംഗം വന്നതോടെ നെടുമുടിവേണു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞിരുന്നു. സിദ്ധിഖിനെ പോലെയും വിജയരാഘവനെ പോലെയും തിരക്കുണ്ടായിരുന്ന മറ്റൊരു നടനായ ലാലുഅലക്‌സിലും അവസരങ്ങള്‍ കുറഞ്ഞു. രാവിലെ 10 മണിക്ക് ലൊക്കേഷനിലെത്തുകയും വൈകുന്നേരം ആറ് മണിക്ക് ശേഷം അഭിനയിക്കില്ലെന്ന് വാശി പിടിച്ചതോടെയാണ് പലരും ലാലുഅലക്‌സിനെ ഒഴിവാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha