ഫ്രഞ്ച് ക്യാമറാമാനെ മോഹന്‍ലാല്‍ കരയിച്ചു

വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രം ഗുരുവിനെ കാണാന്‍ ചെല്ലുന്ന ഒരു രംഗമുണ്ട്. ഏതാണ്ട് രണ്ടരമിനിട്ടോളം ദൈര്‍ഘ്യമുള്ള ഷോട്ടാണത്. റെനെറ്റോ ബര്‍ട്ടോ എന്ന ഫ്രഞ്ച്കാരനാണ് ക്യാമറാമാന്‍. പാനാവിഷന്‍ എന്ന വളരെ സൈലന്റ് ക്യാമറയാണ് ഷൂട്ടിന് ഉപയോഗിച്ചത്. സാധാരണഗതിയില്‍ ഇത്തരം ഷോട്ടുകള്‍ കട്ട് ചെയ്യേണ്ട ആവശ്യമില്ല. അത് വേണ്ടി വരുന്നത് ആക്ടറുടെ പെര്‍ഫോമെന്‍സ് മോശമാകുമ്പോഴാണ്. അപ്പോഴാണ് ക്ലോസപ്പും മറ്റും ഒക്കെ എഡിറ്റ് ചെയ്ത് തിരുകിക്കയറ്റേണ്ടി വരുന്നത്.
ഒരു ഷോട്ടിന് വേണ്ടതിലധികവും സമയമെടുത്ത ശേഷമാണ് സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ കട്ട് പറഞ്ഞിരുന്നത്. ആ സമയത്ത് ആര്‍ട്ടിസ്റ്റ് നല്‍കുന്ന ശബ്ദവും മറ്റും ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു അത്. കട്ട് പറയാറില്ല. പകരം റെനെറ്റോയെ ഒന്നുതൊടാറാണ് പതിവ്.
ആ ഷോട്ട് പൂര്‍ത്തിയാകുമ്പോള്‍ പതിവുപോലെ സംവിധായകന്‍ റെനെറ്റോയെ സ്പര്‍ശിച്ചു. അദ്ദേഹം ക്യാമറ ഓഫാക്കുന്നില്ല. റെനെറ്റോ എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടുണ്ടാകുമെന്ന് കരുതി. അദ്ദേഹത്തിനും സ്വാതന്ത്ര്യം അനുവദിക്കേണ്ടതല്ലേ? ഒരു മിനിറ്റ് കഴിഞ്ഞിട്ടും ക്യാമറ ഓഫാക്കുന്നില്ല. അപ്പോഴാണ് സംവിധായകന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത്. അദ്ദേഹം ക്യാമറയ്ക്ക് മുന്നിലിരുന്ന് കരയുകയാണ്. ലാലിന്റെ പെര്‍ഫോമന്‍സ് അത്രമാത്രം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചിരുന്നു.
സാധാരണ യൂറോപ്യന്‍സിന് ഇമോഷന്‍സിനോട് അത്ര പ്രതിപത്തിയൊന്നുമില്ല. അവരത് അടക്കിവയ്ക്കാറാണ് പതിവ്. അതിന് വിപരീതമായി ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വളരെ വൈകാരികമായ ഒരവസ്ഥയെപ്പോലും കവിതയാക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം വിങ്ങിപ്പോയതാണ്.
തനിക്കിതിന് എങ്ങനെ കഴിയുന്നുവെന്ന് വിശദീകരിക്കാന്‍ ലാലിനും കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞു.
\'എനിക്കറിയില്ല, ഞാനിത് എങ്ങനെ ചെയ്യുന്നു എന്ന്. ആ സമയം എവിടുന്നോ ഒരു ശക്തി എന്നെക്കൊണ്ട് അത് ചെയ്യിക്കുന്നതാണ്.\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha