പൃഥ്വീരാജിനെ ദിലീപ് മലര്‍ത്തിയടിച്ചു...

എന്നു നിന്റെ മൊയ്തീനില്‍ മൊയ്തീനായി വേഷമിട്ട പൃഥ്വീരാജിന് കാഞ്ചനമാലയെ കാണാന്‍ ചെന്ന ദിലീപിന്റെ നടപടിയില്‍ അമര്‍ഷവും വേദനയും. ഇങ്ങനെയൊരു ബുദ്ധി തനിക്കു തോന്നാത്തതില്‍ വല്ലാതെ വേദനിക്കുകയാണ് പൃഥ്വീരാജ്. സംവിധായകന്‍ ആര്‍ എസ് വിമലിനോട് ഇതു സംബന്ധിച്ച് പൃഥ്വീരാജ് ആശയവിനിമയം നടത്തി. വിമല്‍ പോലും ഇത്തരമൊരു ബുദ്ധി തനിക്ക് ഉപദേശിച്ചില്ലല്ലോ എന്നതിലാണ് പൃഥ്വിക്ക് പ്രതിഷേധം.
ഒരു ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിലാണ് കാഞ്ചനമാലയുടെ കഥ പ്രസിദ്ധീകരിച്ചത്. ഇതു വായിച്ച ദിലീപ് അന്നു വൈകിട്ട് തന്നെ കാഞ്ചനമാലയെ സഹായിക്കാന്‍ തയ്യാറാണെന്ന് മാതൃഭൂമി ചാനലില്‍ പ്രഖ്യാപിച്ചു. അന്നേരം തന്നെ പൃഥ്വീരാജ് ഇടപെടാന്‍ ശ്രമിച്ചെങ്കിലും ദിലീപിന്റെ ഇടപെടല്‍ കാരണം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
മൊയ്തീനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പൃഥ്വീരാജ് കാഞ്ചനമാലയെ കാണാന്‍ പോകാത്തതില്‍ അവര്‍ക്കു വേദനയുണ്ട്. അനശ്വരമായ പ്രണയകഥയിലെ നായകന്‍ തന്നെ കാണാനെത്തുമെന്ന് കാഞ്ചനമാല പ്രതീക്ഷിച്ചിരുന്നു. ബി പി മൊയ്തീന്‍ സേവാമന്ദിര്‍ പുനര്‍നിര്‍മ്മിക്കാനുള്ള ദിലീപിന്റെ തീരുമാനം മുക്കത്തെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിച്ചില്ല. മാതൃഭൂമിയെ കൈയ്യിലെടുക്കാനും ദിലീപിന് ഇതുവഴി കഴിഞ്ഞു. കാഞ്ചനമാലയോടൊപ്പം ദിലീപ് ചിത്രങ്ങള്‍ക്കും പോസ് ചെയ്തു.
പൃഥ്വീരാജ് സാധാരണക്കാരുമായി അടുത്തു പെരുമാറുന്ന താരമല്ല. സുകുമാരന്റെ തലക്കനം പൃഥ്വിക്കുമുണ്ടെന്നു സിനിമാലോകം സാധാരണ പറയാറുണ്ട്. അതേസമയം അടുത്താല്‍ മനസ്സു തുറക്കുന്നയാളാണ് പൃഥ്വീരാജ്. വിലയുള്ള താരമായതിനാല്‍ തലക്കനം സ്വാഭാവികമാണെന്നു പറയേണ്ടിവരും. പൃഥ്വിയുടെ ഒരു ചിത്രം ഇത്രയും സൂപ്പര്‍ഹിറ്റാകുന്നത് ഏറെ നാളുകള്‍ക്കു ശേഷമാണ്. പൃഥ്വീരാജ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പോലും അടുത്തകാലത്ത് തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. അതിനിടെ ഉണ്ടായ ആശ്വാസമാണു മൊയ്തീന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha