വലിയ ഫാന്‍സ് ഉള്ളത് കൊണ്ട് മാത്രം സിനിമ വിജയിക്കില്ലെന്ന് ചാക്കോച്ചന്‍

ഒരുപാട് ആരാധകര് ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്ന് കുഞ്ചാക്കോ ബോബന്‍. തിരക്കഥയാണ് ഒരു സിനിമയുടെ ഏറ്റവും പ്രധാനമായ വിജയഘടകം. അതില്‍ പാളിച്ച സംഭവിച്ചാല്‍ എല്ലാം താളം തെറ്റും. ജമ്‌നാപ്യാരി വലിയ വിജയമായില്ലെങ്കിലും അതിന് മുമ്പ് ചെയ്ത ചിറകൊടിഞ്ഞ കിനാവുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുപോലുള്ള വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം. നമ്മുടെ പ്രേക്ഷകര്‍ ബുദ്ധിശാലികളാണ്. അവരുടെ അടുത്ത് അതിബുദ്ധിമാന്‍മാര്‍ക്കേ പിടിച്ച് നില്‍ക്കാന്‍ കഴിയൂ എന്നും താരം പറഞ്ഞു.
ട്രാഫിക്കിന് ശേഷം രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന വേട്ടയില്‍ അഭിനയിക്കുകയാണ് താരം. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മറ്റ് താരങ്ങള്‍. ചോക്ലേറ്റ് ഇമേജില്‍ നിന്നും മാറാനായി എന്നതാണ് തന്റെ വലിയ നേട്ടമെന്ന് ചാക്കോച്ചന്‍ പറഞ്ഞു. പല സിനിമകളും ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. എന്നാല്‍ എനിക്ക് സന്തോഷം തരുന്നവയായിരിക്കും അവ. ആ സന്തോഷം വലുതാണെന്നും താരം പറഞ്ഞു. രാജമ്മ അറ്റ് യാഹു എല്ലാത്തരം ഓഡിയന്‍സിനെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്നും താരം പറഞ്ഞു.
മഞ്ജു വാര്യരുമൊത്ത് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വേട്ട. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും താരം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha