എന്റെ കണ്ണു നിറഞ്ഞു… മമ്മൂട്ടി അഭിനയിക്കുകയല്ല ഒരു വലിയ കടല്‍ നമ്മുടെ ഹൃദയത്തില്‍ നിറയ്ക്കുന്നു

പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച വെള്ളിത്തിരയിലെത്തിച്ച മമ്മൂട്ടി ചിത്രം പത്തേമാരിയെ പുകഴ്തി പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട് പോസ്റ്റിട്ടത്
സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പത്തേമാരി റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുന്നു. ഇന്നലെയാണ് കാണാന്‍ സാധിച്ചത്. സന്തോഷവും അഭിമാനവും തോന്നി. കാറും കോളും കടല്‍ക്ഷോഭങ്ങളുമൊക്കെ മറികടന്ന് മലയാള സിനിമയുടെ പത്തേമാരി മുന്നോട്ട് കുതിക്കുകയാണ്. ആശങ്കകളൊന്നും വേണ്ട. നല്ല സിനിമകള്‍ ഇവിടെ സ്വീകരിക്കപ്പെടുകതന്നെ ചെയ്യും. പത്തേമാരിയുടെ അവസാനരംഗം കഴിഞ്ഞപ്പോള്‍ തിയറ്ററിലുയര്‍ന്ന കരഘോഷം അത് തെളിയിക്കുന്നുണ്ട്. പ്രേമത്തിനും, മൊയ്തീനും പിന്നാലെ ജീവിതത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച.
മമ്മൂട്ടി വീണ്ടും നമ്മുടെ കണ്ണു നനയിക്കുന്നു. അഭിനയിക്കുക എന്ന തോന്നലുണ്ടാകാതെ സങ്കടത്തിന്റെ ഒരു വലിയ കടല്‍ നമ്മുടെ ഹൃദയത്തില്‍ നിറയ്ക്കുന്നു. അതൊരു മാജിക്കാണ്. അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു പാഠം.! സലിം അഹമ്മദിനും പത്തേമാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ സ്‌നേഹം, അഭിനന്ദനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha