സംഗീത സംവിധായകനും ഗാന രചയിതാവും ഗിത്താറിസ്റ്റുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു.... സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടത്തും

സംഗീത സംവിധായകനും ഗാന രചയിതാവും ഗിത്താറിസ്റ്റുമായ ജോണ്‍ പി വര്‍ക്കി (52) അന്തരിച്ചു. വൈകുന്നേരം മുല്ലക്കരയിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.
നെയ്ത്തുകാരന്‍, കമ്മട്ടിപ്പാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും തെലുങ്ക്,കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിലെ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ ''പറ...പറ'', ''ചിങ്ങമാസത്തിലെ' എന്നീ പാട്ടുകളാണ് അദ്ദേഹം സംഗീതം ചെയ്തത്.
ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതം അഭ്യസിച്ചു. പിന്നാലെ ഗിത്താറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചു. ശേഷം ബിഎംജി ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്പസില്‍ ഉപയോഗിച്ച് മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കി.ഇതോടെ 1995 ല്‍ അവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിക്കുകയും ചെയ്തു.. അവിയല്‍ എന്ന റോക്ക് ബാന്‍ഡിന് ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെ ജോണ്‍ വര്‍ക്കി യുവതലമുറയുടെ ഹരമായി.
2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദിസിനിമയിലെ സംഗീത സംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു. നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തി അദ്ദേഹം ഈണം നല്‍കിയിട്ടുണ്ട്. ഭാര്യ: ബേബിമാത്യു , മക്കള്‍: ജോബ്, ജോസഫ്. സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടത്തും.
"
https://www.facebook.com/Malayalivartha

























