Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വ്യാജ ഗ്രൂപ്പ് ഉണ്ടാക്കി! ഷോൺ ജോർജിനെ നാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും! ഹാജരാകാൻ ആവശ്യപ്പെട്ട് ഷോണിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി..

30 AUGUST 2022 08:35 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. വളരെ നാടകീയ രംഗങ്ങളായിരുന്നു സംഭവദിവസം കാണാനായത്. എന്നാലിപ്പോഴിതാ ഷോൺ ജോർജിന് കുരുക്ക് മുറുകുകയാണ്. കേസിൽ ഷോണിനെ നാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ഷോണിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിന്റെ ആദ്യ ഭാര്യ കൂടിയായ മഞ്ജു വാര്യർ, ഡിജിപി ബി സന്ധ്യ, അതിജീവിതയുടെ അഭിഭാഷക ടിബി മിനി, മാധ്യമപ്രവർത്തകരായ എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, സംവിധാകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു എന്നിവരുടെ പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് തുടങ്ങിയത്. കേസിൽ ദിലീപിന്റെ അനിയൻ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വ്യാജ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഫോണിൽ നിന്നും ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ട് ഷോൺ ജോർജ് എന്നയാളുടെ പേരിൽ നിന്നും അനൂപിന്റെ ഫോണിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഷോൺ ജോർജിന്റെ ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഷോൺ അനൂപിന് സ്ക്രീൻ ഷോർട്ട് അയച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായിരുന്നു റെയ്ഡ്. ഷോണിന്റെ ഐഫോണിൽ നിന്നാണ് മെസേജ് വന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ പരിശോധനയിൽ ഫോൺ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ഈ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്. അതേസമയം പരിശോധനയിൽ ഷോണിന്റെ വീട്ടിൽ നിന്നും ചില ഫോണുകളും, ഐപാഡും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷോണിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഷോൺ ജോർജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വ്യാജ ചാറ്റ് താൻ അല്ല സൃഷ്ടിച്ചതെന്ന വിശദീകരണവുമായി ഷോൺ രംഗത്തെത്തിയിരുന്നു. ദിലീപുമായി നല്ല ബന്ധമാണെന്നും നിരവധി ചാറ്റുകൾ ദിലീപിന് താൻ അയച്ച് നൽകിയിട്ടുണ്ടെന്നുമായിരുന്നു ഷോൺ വിശദീകരിച്ചത്. 'പോലീസ് പറയുന്ന വ്യാജ ചാറ്റ് താൻ കണ്ടിരുന്നു. പലതും അയച്ച കൂട്ടത്തിൽ അതും ദിലീപിന്റെ സഹോദരനും അഭിഭാഷകനും താൻ അയച്ച് കൊടുത്തിരിക്കാമെന്നുമായിരുന്നു ഷോൺ വ്യക്തമാക്കിയത്. ഒരു അഭിഭാഷകന്‍ കൂടിയായ താന്‍ ദിലീപിനെതിരെ പ്രവർത്തിക്കുന്നവരെന്ന നിലയിൽ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കാൻ അത്ര മണ്ടനല്ലെന്നും ഷോൺ പറഞ്ഞിരുന്നു. 'ദിലീപിന്റെ സഹോദരൻ അനൂപുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അനൂപുമായി ബന്ധപ്പെട്ടതെന്നും ഷോൺ പറഞ്ഞിരുന്നു. ദിലീപിന് നടി ആക്രമിക്കപ്പെട്ട കേസിൽ യാതൊരു ബന്ധവുമില്ലെന്നും ഷോൺ ആവർത്തിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (12 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (11 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends