Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു... എന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകൾക്കും അങ്ങനെ ആയിരുന്നു... സിനിമയിലെത്തിയത് എന്റെ വിധിയാണെന്ന് കരുതുന്നു.. അഭിനയിക്കുമ്പോൾ ബിക്കിനി വസ്ത്രങ്ങളും ടൂ പീസ് വസ്ത്രങ്ങളും ധരിക്കിലായിരുന്നു... ആദ്യമായി തുറന്ന് പറഞ്ഞ് ഇന്ദ്രജ

30 AUGUST 2022 01:11 PM IST
മലയാളി വാര്‍ത്ത

എഫ്‌ഐആര്‍,ഉസ്താദ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഇന്ദ്രജ.മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ പ്രതിനായിക വേഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ശ്രദ്ധ,ഉന്നതങ്ങളില്‍,ചേരി,ക്രോണിക് ബാച്ച്‌ലര്‍,മയിലാട്ടം,അഗ്നിനക്ഷത്രം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ താൻ സിനിമയിലേത്തിയതിനെപ്പറ്റി ഇന്ദ്രജ പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് സിനിമയിലെത്തിയതെന്നും അഭിനയത്തിലേയ്ക്ക് വന്നപ്പോൾ താൻ വെച്ച രണ്ട് കണ്ടീഷനുകളെപ്പറ്റിയും നടി പറയുന്നുണ്ട്. ചെറുപ്പത്തിൽ അച്ഛനോപ്പം ഷൂട്ടിങ്ങ് കാണാൻ പോയപ്പോഴാണ് അന്ന് തനിക്ക് ബാലതാരമായി അവസരം ലഭിച്ചതെന്നും ഇന്ദ്രജ പറയുന്നു. പിന്നീട് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതും അഭിനയിച്ചതും. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. എന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകൾക്കും അങ്ങനെ ആയിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് തന്റെ വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്. സിനിമയിൽ താൻ വെച്ച രണ്ട് കണ്ടീഷനുകളിൽ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല എന്നായിരുന്നു. അതെ സമയം തെലുങ്ക് ചത്രങ്ങളിലെ ഗാനരംഗത്ത് ഗ്ലാമറസായി തന്നെ ഇരുന്നിട്ടുണ്ടെന്നും താരം പറയുന്നു. 'തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോയതിൽ വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജ് സാറായിരുന്നു എന്നെ വിളിച്ചത്. നല്ല കഥാപാത്രമാണ് വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് താൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നു. ഗാനരം​ഗങ്ങളുടെ ഷൂട്ടായിരുന്നു അന്ന് നടന്നത്.12 ദിവസം കഴിയുമെന്ന് ഞാൻ പറഞ്ഞു'. 'തിരിച്ചെത്തിയിട്ട് വിളിക്കൂ എന്ന് പ്രകാശ് രാജ് പറഞ്ഞു’ പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും എല്ലാം മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഏറെ ഖേദം തോന്നി. എന്നാൽ അതിൽ അഭിനയിച്ച ശ്രുതിയും നന്നായി ആ കഥാപാത്രം ചെയ്തിരുന്നു'വെന്നും ഇന്ദ്രജ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends