Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം കാര്യം നോക്കാന്‍ പോലും സമയമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയാണെങ്കിലും അത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.. ടെന്‍ഷന്‍ കാരണം സ്വന്തം ആരോഗ്യം വരെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.. ഞാനിതെല്ലാം അവസാനിപ്പിച്ച് ഏതെങ്കിലും നാട്ടില്‍ പോയി ജീവിക്കുകയാണെന്ന് എന്റെ ചേച്ചിയോട് പറഞ്ഞു... സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്നത് ആ ഒരൊറ്റ കാരണം! തുറന്ന് പറച്ചിലുമായി സീമ ജി നായര്‍

11 SEPTEMBER 2022 01:29 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. സിനിമാ സീരിയൽ രം​ഗത്ത് സജീവമാണ് സീമ ജി നായർ. അതേസമയം, ക്യാൻസർ രോഗികൾക്കായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പേരിലും സീമയെ മലയാളികൾക്ക് അടുത്തറിയാം. നടി ശരണ്യ മുതൽ നന്ദുവരെയുള്ളവരുടെ അതിജീവിതത്തിന് കരുത്ത് പകരാൻ സീമക്ക് കഴിയുന്നത് പോലെ ചെയ്ത് കൊടുത്തിരുന്നു. പതിനേഴാം വയസിലാണ് നാടക വേദിയിലൂടെ താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ആയിരത്തിലേറെ അരങ്ങുകളിൽ സീമ നാടകമവതരിപ്പിച്ചിട്ടുണ്ട്. ചേറപ്പായി കഥകളിലൂടെ സീരിയലിലും പാവം ക്രൂരനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. നടി എന്നതിലുപരി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സീമ ജി നായര്‍. അസുഖബാധിതയായ നടി ശരണ്യ ശശിയുടെ കൂടെ അവസാനം വരെ നിന്നപ്പോഴാണ് സീമ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ അതിനും എത്രയോ മുന്‍പ് താന്‍ ഇതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് നടി പറയുന്നത്. സ്വന്തം കാര്യം നോക്കാന്‍ പോലും സമയമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയാണെങ്കിലും അത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് നടി പറയുന്നു. ടെന്‍ഷന്‍ കാരണം സ്വന്തം ആരോഗ്യം വരെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് ഒരു അഭിമുഖത്തിലൂടെ സീമ ജി നായര്‍ പറയുന്നത്. എന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞത് മലയാള സിനിമയിലെ ഒരു സംവിധായകനാണ്. എനിക്ക് പകരം ആ സിനിമയില്‍ വേറൊരാളെ വച്ച് ഡബ്ബ് ചെയ്യിപ്പിച്ചു. ആദ്യമെനിക്ക് വിഷമം തോന്നിയെങ്കിലും പിന്നെ അതിനെ പറ്റി ചിന്തിച്ചിട്ടേയില്ലെന്നാണ് സീമ പറയുന്നത്. പിന്നെ ചിലര്‍ എന്നോട് ശബ്ദം വേണമെന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയും ഡബ്ബ് ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പക്ഷേ എന്റെ അഹങ്കാരമാണോ എന്താണെന്ന് അറിയില്ല എനിക്കത് ചെയ്യാന്‍ പറ്റിയില്ല. പിന്നെ സൂഫിയും സുജാതയും ചിത്രത്തില്‍ കലാരഞ്ജിനി ചേച്ചിയ്ക്ക് ഞാനാണ് ഡബ്ബ് ചെയ്തത്. അതിന് ശേഷം വലിയ വലിയ സംവിധായകരുടെ മൂന്നാല് പടങ്ങള്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി വന്നു. അതൊന്നും ഞാന്‍ ചെയ്തില്ല. നോക്കിയപ്പോള്‍ എനിക്ക് പറ്റുന്ന അമ്മ വേഷങ്ങളാണ് അതൊക്കെ. വലിയ വേഷങ്ങളൊന്നുമല്ലത്. ഞാന്‍ വാ തുറക്കുകയും മറ്റൊരാള്‍ അഭിനയിക്കുകയും വേണമെന്ന് പറഞ്ഞാല്‍ അത് രണ്ടും മാച്ചായി പോവില്ല. എന്റെ സൗണ്ടാണ് എന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഇമോഷണല്‍ സീന്‍ ചെയ്യുമ്പോള്‍ എന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച വരും. അതുകൊണ്ട് എനിക്ക് നന്നായി ഇമോഷണല്‍ സീന്‍ ചെയ്യാന്‍ സാധിക്കും.

മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയോടെ വേണം കരയാന്‍. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് സീമ പറയുന്നത്. നടന്‍ ജയസൂര്യയാണ് പാവപ്പെട്ടവരുടെ റാണി മുഖര്‍ജി എന്ന പേരില്‍ എന്നെ വിളിച്ച് തുടങ്ങിയത്. കാരണം ഞാന്‍ ചെയ്യുന്ന വേഷങ്ങളൊക്കെ അങ്ങനെത്തെയാണ്. ആ വേഷവും റാണി മുഖര്‍ജിയുടെ ശബ്ദം പോലെ തോന്നുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. എന്റെ ശബ്ദം എനിക്ക് പോസിറ്റീവാണെന്നാണ് നടി പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് കാരണം എന്റെ ഒരുപാട് ചാന്‍സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സീമ പറയുന്നു. അഭിനയിക്കാന്‍ സമയമില്ല, ഫുള്‍ ചാരിറ്റിയാണെന്നാണ് എല്ലാവരും പറയുന്നത്. അതെന്റെ രക്തത്തിലുള്ളതാണ്. അമ്മയില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് ഈ സ്വഭാവം. ശരണ്യയുടെ കാര്യം വന്നപ്പോഴാണ് ഞാനിങ്ങനെ ചാരിറ്റി ചെയ്യുന്നതിനെ പറ്റി എല്ലാവരും അറിയുന്നത്. അതിന് മുന്‍പേ താനിതൊക്കെ ചെയ്യാറുണ്ട്. എനിക്ക് ആരോഗ്യപരമായി കുറച്ച് പ്രശ്‌നങ്ങളുണ്ട്. ഭയങ്കര ടെന്‍ഷനാണ്. മറ്റുള്ളവരുടെ കാര്യമോര്‍ത്ത് ടെന്‍ഷനടിച്ച് നടക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. ഇങ്ങനൊരു കാര്യത്തിന് ഇറങ്ങി പോയത് കൊണ്ട് ഇനിഅതില്‍ നിന്നും മടങ്ങി പോവാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം ഞാനിതെല്ലാം അവസാനിപ്പിച്ച് ഏതെങ്കിലും നാട്ടില്‍ പോയി ജീവിക്കുകയാണെന്ന് എന്റെ ചേച്ചിയോട് പറഞ്ഞു. അവിടെയും മനുഷ്യരുണ്ടാവില്ലേ എന്നായിരുന്നു ചേച്ചിയുടെ മറുപടിയെന്ന് സീമ പറയുന്നു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കുറച്ച് നാൾ ഒരു കാര്യങ്ങളും പേജിലൂടെ പങ്കുവെച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്നതിന്റെ കാരണം പറഞ്ഞ് കൊണ്ടുള്ള സീമയുടെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഞാൻ നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഒരുപാട് ദിവസങ്ങളായി. എനിക്കെന്തു പറ്റിയെന്ന് കുറെ പേർ അന്വേഷിച്ചു. ഒന്നര മാസം മുമ്പ് എന്റെ പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. ആര് ഹാക്ക് ചെയ്തെന്നോ എന്തിനു ഹാക്ക് ചെയ്തെന്നോ അറിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എന്ത് നേടിയെന്നും അറിയില്ല. പേജ് തിരിച്ച് പിടിക്കാൻ പല വഴികളും നോക്കി. സാധാരണ പോലെയുള്ള ഹാക്കിങ് അല്ലായിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു സങ്കീർണ്ണമായിരുന്നു തിരിച്ചു പിടിക്കാൻ. മനസ്സ് ആകെ വിഷമത്തിലൂടെ പോയ ദിവസങ്ങൾ ആയിരുന്നു . ഇതിനിടിയിൽ പല വിശേഷങ്ങളും ഉണ്ടായി അതൊന്നും നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറെ കാലങ്ങളായി നമുക്ക് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. കൊവിഡും പ്രളയവും ഒക്കെ ആയിരുന്നല്ലോ. കൊവിഡ് മൂലം ഉണ്ടായ ബുദ്ധിമുട്ടുകളും വിഷമങ്ങളും ഇന്നും തുടരുന്നുണ്ട്. ഇപ്പോൾ കാർമേഘം പൂർണ്ണമായി പെയ്തൊഴിഞ്ഞു എന്ന് പറയാൻ പറ്റില്ല, കാരണം കാലാവസ്ഥ വ്യതിയാനം മൂലം മഴ പെയ്തൊണ്ടേയിരിക്കുന്നുണ്ട്. എന്നാലും ഓണം എല്ലാരും അടിച്ചു പൊളിക്കട്ടെയെന്നു ആശംസിക്കുന്നു.

ഞാൻ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പോയി തൊഴുതിറങ്ങുമ്പോൾ നമ്മുടെ പേജ് ശരിയായി വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ വന്നു. സത്യത്തിൽ ഞാൻ ആദ്യം വിശ്വസിച്ചില്ല, ഇന്ന് വീണ്ടും ഭഗവാനെ പോയി കണ്ടു. ഉത്രാട കുല സമർപ്പണവും കഴിഞ്ഞിറങ്ങുമ്പോൾ വീണ്ടും ഫോൺ വന്നു ഇപ്പോൾ നമുക്ക് ഒരു പോസ്റ്റിടാമെന്ന് പറഞ്ഞു കൊണ്ട്. ഗുരുവായൂരപ്പൻ എപ്പോഴും എന്റടത്തു ഇങ്ങനെയാണ്‌. കുറേ ദുഃഖം തന്നതിന് ശേഷം കുറച്ചു സന്തോഷം തരും. കള്ളക്കണ്ണൻ എന്നല്ലേ പറയുന്നേ, ഓരോരോ പരീക്ഷണങ്ങൾ. തന്റെ പേജ് തിരിച്ച് തന്നയാളോടുള്ള നന്ദി എത്ര പറഞ്ഞാലും മനസിലാവില്ലെന്നും സീമ പങ്കുവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends