ഒരു തരത്തിൽ തന്റെയും സുഹൃത്തുക്കളുടെയും അടുത്ത് നിന്നാണ് കന്നാസും കടലാസും ജനിക്കുന്നത്... പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് കെെമണിയുണ്ടാക്കാനായി ഞങ്ങൾ കുറച്ച് പേർ ചേർന്ന് ജോലിക്ക് പോകാൻ തീരുമാനിച്ചു! അവിടെ വെച്ച് സംഭവിച്ചത്; ഒടുവിൽ ആ രഹസത്യം തുറന്ന് പറഞ്ഞ് സിദ്ദിഖ്

1993 പുറത്തിറങ്ങിയ സിദ്ധിക്ക്-ലാല്‍ ചിത്രമാണ് ‘കാബൂളി വാല’. ജഗതി ശ്രീകുമാറും ഇന്നസെന്റും കന്നാസും,കടലാസുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. മലയാള സിനിമ വിപണിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ‘കാബൂളി വാല’പോലയുള്ള സിദ്ധിക്ക്-ലാല്‍ ചിത്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലൈലയുടെയും, മുന്നയുടെയും പ്രണയകഥ പറഞ്ഞ ചിത്രത്തിലെ മര്‍മ്മപ്രധാനമായ കഥാപത്രങ്ങളെ അവതരിപ്പിച്ചത് ഇന്നസെന്റും ജഗതിയുമായിരുന്നു. തെരുവിന്റെ മക്കളായ കന്നാസും കടലാസിനെയും അത്രത്തോളം സ്വഭാവികതയോടെയാണ് അവര്‍ അഭിനയിച്ചു ഫലിപ്പിച്ചത്. എന്നാലിപ്പോഴിതാ നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ കുറിച്ച് സംവിധായകനായ സിദ്ദീഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു തരത്തിൽ തന്റെയും സുഹൃത്തുക്കളുടെയും അടുത്ത് നിന്നാണ് കന്നാസും കടലാസും ജനിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് കെെമണിയുണ്ടാക്കാനായി ഞങ്ങൾ കുറച്ച് പേർ ചേർന്ന് ജോലിക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ മറ്റൊരു സുഹൃത്തിന്റെ അച്ഛൻ പ്രീമിയർ ടയേർസിലെ വേയ്സ്റ്റ് ഡിസ്പോസ് ചെയ്യാനുള്ള കോൺട്രക്റ്റ് എടുത്തു. ആ കോൺട്രക്ടിൽ ഞങ്ങളും ജോലിക്ക് ചേർന്നു. കാർബൺ വരുന്ന കവറുകളാണ് അന്ന് ഞങ്ങൾ ക്ലീനാക്കേണ്ടത്. ജോലിക്കാരുടെ ഇടയിലൂടെ നടന്ന് ചവർ അടിച്ച് വാരി ക്ലീനാക്കണം. അത് ക്ലീനാക്കുമ്പോൾ തന്നെ നമ്മൾ കറുത്ത് വല്ലാതെയാകും. നമ്മൾ ക്ലിനാക്കാൻ നിൽക്കുന്നത് കൊണ്ട് തന്നെ ആ സ്ഥാപനത്തിലെ ആർക്കും നമ്മോളോട് ഒരു വിലയുണ്ടാകില്ല. ചവറു പേറുക്കി നടക്കുന്ന നമ്മളെ അവരാരും മനുഷ്യരായിട്ട് കൂട്ടില്ലെന്ന് മാത്രമല്ല ഒരു മൃഗത്തിന് കൊടുക്കുന്ന വില പോലും നൽകില്ലെന്നതാണ് സത്യം. അന്നാണ് തനിക്ക് അതിനെക്കുറിച്ച് മനസ്സിലായത്. പീന്നിട് വഴിൽ ചവറു പെറുക്കുന്ന കുട്ടികളെ താൻ ശ്രദ്ധിച്ചു തുടങ്ങി. അവരെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല അവർക്ക് വേണ്ടി സമൂഹം ഒന്നും ചെയ്യുന്നില്ലെന്നും അന്ന് തനിക്ക് മനസ്സിലായി അങ്ങനെയാണ് താനും ലാലും ചേർന്ന് കാബൂളിവാല എന്ന കഥ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























