അവാര്‍ഡ് വിമര്‍ശനങ്ങളില്‍ ഒട്ടും സങ്കടമില്ല! എന്റെ വീട്ടിലെ മകന്‍ എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളു... കലക്കന്‍ മറുപടിയുമായി നഞ്ചിയമ്മ

നഞ്ചിയമ്മയുടെ നേട്ടം അട്ടപ്പാടിയുടെയും ആഘോഷമാണ്. ലിപിപോലുമില്ലാത്ത ഭാഷയിൽ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ' എന്ന പാട്ട് അട്ടപ്പാടിയുടെ അടയാളമായി. കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനും നഞ്ചിയമ്മ അർഹയായിരുന്നു. മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് പിച്ചവച്ചത്. ആട് മേച്ചും കൃഷി ചെയ്‌തും കൂലിപ്പണിയെടുത്തുമാണ് ഉപജീവനം. ‘അയ്യപ്പനും കോശിയും’ സിനിമയിലെ ഗാനം നഞ്ചിയമ്മയുടെ മനസ്സിൽ തോന്നിയ പാട്ടാണ്. സംവിധായകൻ സച്ചി നഞ്ചിയമ്മയെ തേടിയെത്തിയതും മണ്ണിന്റെ പാട്ടിനായാണ്. ആ പാട്ടിന് തന്നെ മികച്ച ഗായികകക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ, അവാര്‍ഡിനു ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമൊന്നുമില്ലെന്ന് പറയുകയാണ്. എന്റെ വീട്ടിലെ മകന്‍ എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളുവെന്നും അവാര്‍ഡ് വിമര്‍ശനങ്ങളില്‍ ഒട്ടും സങ്കടമില്ല എന്നും നഞ്ചിയമ്മ പറഞ്ഞു. അയ്യപ്പനും കോശിയിലെയും ആലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു. ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























