Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് ഒന്നാം പ്രതിയും സഹോദരൻ അനൂപ് രണ്ടാം പ്രതിയുമായ വധ ഗൂഢാലോചന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്! ഈ മാസം തന്നെ വധഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചനകൾ..

12 SEPTEMBER 2022 01:07 PM IST
മലയാളി വാര്‍ത്ത

ദിലീപ് ഒന്നാം പ്രതിയും സഹോദരൻ അനൂപ് രണ്ടാം പ്രതിയുമായ വധ ഗൂഢാലോചന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ മാസം തന്നെ വധഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കും എന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. നടിയെ ആക്രമിച്ച കേസിൽ സത്യസന്ധമായി അന്വേഷണം നടത്തുകയും ദിലീപിനെ പിടിച്ച് അകത്തിടുകയും ചെയ്തതിൽ ബൈജു പൗലോസിന് ശക്തമായ പങ്കുണ്ട്. അതുകൊണ്ട് തന്നെ ബൈജു പൗലോസിനെ വധിക്കാൻ മംഗലാപുരം ടീമിന് കൊട്ടേഷൻ കൊടുത്തുവെന്നതാണ് വധഗൂഢാലോചന കേസിന്റെ പ്രത്യേകത.

മംഗലാപുരത്തുള്ള ടീമിന് രണ്ടരക്കോടിരൂപ കോട്ടേഷൻ കൊടുക്കാൻ ദിലീപ് തീരുമാനിച്ചിരുന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ബാലചന്ദ്രകുമാർ മാത്രമല്ല അക്കാലത്ത് ദിലീപിന്റെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന ദാസനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വധഗൂഢാലോചന കേസിലേക്ക് വരുന്നത്. വധഗൂഢാലോചന കേസിൽ ദിലീപും അനുജൻ അനൂപും പങ്കെടുത്തു എന്നുള്ളതാണ് ബാലചന്ദ്രകുമാർ നൽകുന്ന വിവരം. ബാലചന്ദ്രകുമാർ അതിന്റെ ഡിജിറ്റൽ തെളിവുകളും കൈമാറി. എന്നാൽ ദിലീപ് പറയുന്നത് താൻ അന്ന് മദ്യപിച്ചിരുന്നു. മദ്യപിപ്പിക്കുമ്പോൾ സ്വഭാവികമായും പറഞ്ഞു പോയ വാക്കുകളാണ് എന്നൊക്കെയാണ്. പക്ഷെ അതൊന്നുമല്ല ബൈജു പൗലോസിനെ വധിക്കാൻ ദിലീപും അനുജൻ അനൂപും ചർച്ചചെയ്ത് തീരുമാനിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതിനു വേണ്ടി ഇറങ്ങാനും മംഗലാപുരത്തുള്ള ടീമിന് രണ്ടരക്കോടി കൊടുക്കാനും ദിലീപ് തീരുമാനിച്ചിരുന്നു. വ്യാജ അപകടം ഉണ്ടാക്കി ബൈജു പൗലോസിനെ കൊലപ്പെടുത്താനായിരുന്നു പ്ലാൻ. ബൈജു പൗലോസ് സഞ്ചരിക്കുന്ന കാറിൽ ടിപ്പർ ലോറി വന്നിടിച്ച് വധിക്കാനായിരുന്നു പ്ലാൻ ഇക്കാര്യമാണ് ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്. ഇപ്പോൾ നടിയെ ആക്രമിച്ച കേസിനോടൊപ്പം തന്നെ വധഗൂഢാലോചന കേസിലും ദിലീപ് വല്ലാതെ ഉലയുകയാണ്. ആ വധഗൂഢാലോചന കേസിന്റെ എഫ് ഐ ആർ റദ്ധാക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. വധഗൂഢാലോചന കേസിന്റെ എഫ് ഐ ആർ നിലനിൽക്കുകയാണ്. മാത്രമല്ല വധഗൂഢാലോചന കേസ് അന്വേഷിക്കുന്നത് എസ് പി മോഹന ചന്ദ്രനാണ്. ബൈജു പൗലോസിനെ പോലെ തന്നെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് മോഹനചന്ദ്രൻ. എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ കേസിന്റെ അന്വേഷണം കൃത്യമായി തന്നെ നടക്കുകയാണ്.

ദിലീപിനെ സംബന്ധിച്ച് ഇത് തിരിച്ചടിയുടെ കാലമാണ്. തിരിച്ച് വരവ് പ്രഖ്യാപിച്ച് ദിലീപ് സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുമ്പോൾ ഒരു ഭാഗത്ത് കേസുകളുടെ കൂമ്പാരം തന്നെയാണ് ജനപ്രിയ നായകനെതിരെ വന്നുകൊണ്ടിരിക്കുന്നത്.  അതിനിടയിൽ വധഗൂഢാലോചന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തിടുക്കത്തിലാണ് ക്രൈംബ്രാഞ്ച്. അതിന്റെ ഭാഗമായി വി. ഐ .പി ശരത്ത്അ, കാവ്യാമാധവൻ തുടങ്ങിയവരടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നും ഉറപ്പായി. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാമാധവൻ ദിലീപ് ചെയ്ത എല്ലാകുറ്റ കൃത്യങ്ങൾക്കും പങ്കാളിയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ അപ്രതീക്ഷിതമായി നടിയെ ആക്രമിച്ച സംഭവത്തിൽ കാവ്യയെ പ്രതിയാക്കുന്നതിന് പകരം സാക്ഷിയാക്കുകയാണ് ചെയ്തത്. എന്നാൽ ഗൂഢാലോചന കേസിൽ കാവ്യയ്ക്കും പിടിവീഴുമെന്നാണ് സൂചനകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends