ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആഘോഷിച്ച് ആരാധകരും സഹതാരങ്ങളും! ഉണ്ണി നായകാനായെത്തുന്ന 'മാളികപ്പുറം' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകരുടെ സർപ്രൈസ്

മലയാള സിനിമാതാരം ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകർ. ഉണ്ണിയ്ക്ക് ആശംസകൾ നേർന്ന് സഹ താരങ്ങളും എത്തിയിരിക്കുകയാണ്. നാദിർഷ, കൃഷ്ണശങ്കർ, അഞ്ജു തുടങ്ങിയവരും താരത്തിന് ആശംസകൾ അറിയിച്ചു. ഉണ്ണി നായകാനായെത്തുന്ന 'മാളികപ്പുറം' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങൾക്കൊപ്പം കൈപിടിച്ചു നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് "മാളികപ്പുറം" എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ,ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി,ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ,അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായ ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha