Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ഒരുപാടൊന്നും സമ്പാദിച്ചിട്ടില്ല.. വരവ് പോലും മറന്ന് സഹായം ചെയ്തിട്ടും ചിലര്‍ ഒന്നും എനിക്കൊരു വിഷമം വന്നപ്പോള്‍ കൂടെ നിന്നില്ല.. മാത്രമല്ല സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി.. പക്ഷേ എല്ലാം ഞങ്ങള്‍ എങ്ങനയൊക്കെയോ മാനേജ് ചെയ്തുപോയി.. എന്റെ മക്കള്‍ക്ക് പോലും അതിലൊന്നും വിഷമം ഇല്ല! തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

07 OCTOBER 2022 05:16 PM IST
മലയാളി വാര്‍ത്ത

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. എസ് ജി 255 എന്ന് നിലവിൽ ടൈറ്റിൽ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വരും. ഇപ്പോഴിതാ താന്‍ സഹായിച്ചവരൊന്നും തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നില്ല എന്നത് എന്നും വിഷമം ഉള്ള കാര്യമാണെന്ന് പറയുകയാണ് അദ്ദേഹം. ‘ആറ് വര്‍ഷം സിനിമ ഇല്ലാതിരുന്ന വ്യക്തിയാണ് ഞാന്‍. അന്നൊന്നും എന്നെ ആരും തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ഞാന്‍ ഒരുപാടൊന്നും സമ്പാദിച്ചിട്ടില്ല. വരവ് പോലും മറന്ന് സഹായം ചെയ്തിട്ടും ചിലര്‍ ഒന്നും എനിക്കൊരു വിഷമം വന്നപ്പോള്‍ കൂടെ നിന്നില്ല. മാത്രമല്ല സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി. പക്ഷേ എല്ലാം ഞങ്ങള്‍ എങ്ങനയൊക്കെയോ മാനേജ് ചെയ്തുപോയി. എന്റെ മക്കള്‍ക്ക് പോലും അതിലൊന്നും വിഷമം ഇല്ല. ഞാന്‍ എന്റെ കടമ ചെയ്യുന്നു എന്നാണ് എന്റെ മകള്‍ പറഞ്ഞത്. അന്ന് ബുദ്ധിമുട്ട് അനുഭവിച്ചു എങ്കിലും ഇന്ന് അതിന് അനുസരിച്ച് ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എന്റെ മകന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ? അച്ഛന്‍ ചെയ്യുന്നതും അദ്ദേഹം എല്ലാവരേയും സഹായിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഈ പ്രായത്തിലും അച്ഛന്‍ പണം സമ്പാദിച്ച് അത് അച്ഛന് ഇഷ്ടമുള്ള രീതിയില്‍ ചിലവഴിക്കുന്നു. അത് അദ്ദേഹത്തിന്റെ സന്തോഷം ആണെന്നാണ് മകന്‍ പറഞ്ഞത്. വീട്ടില്‍ ആര്‍ക്കും ഞാന്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ പരിഭവമില്ല. പക്ഷേ എനിക്കൊരു വിഷമം വന്നപ്പോള്‍, എന്റെ സഹായം കൈപ്പറ്റിയവര്‍ പോലും സംഘം ചേര്‍ന്ന് വന്നില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കി. എന്നെ സഹായിച്ച ഒരാളെ മറ്റൊരാള്‍ അടിച്ചാല്‍ ഞാന്‍ അയാളെ കൊല്ലും. അതാണ് എന്റെ നിലപാടെന്നും വികാരഭരിതനായികൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends