Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ഹർജിയുടെ പശ്ചാത്തലത്തില്‍ വിചാരണ എത്രനാളുകള്‍ക്കുള്ളില്‍ പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്നും സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോർട്ട് തേടി... വിചാരണ കോടതി നല്‍കിയ മറുപടി ഇന്ന് സുപ്രീംകോടതി പരിഗണിക്കും... ദിലീപിന്റെ ആവശ്യങ്ങൾ പരിഗണിക്കുമോ? കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹർജി ഇന്ന് കോടതി പരിഗണിക്കും

11 OCTOBER 2022 08:23 AM IST
മലയാളി വാര്‍ത്ത

ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് അടുത്ത മാസം ഫെബ്രുവരി വരെ നേരത്തെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വ്യക്തമാക്കുകയായിരുന്നു. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു വിചാരണക്കോടതിയുടെ ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ടാണ് വിചാരണ ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, നിലവിലെ വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി കിട്ടില്ലെന്ന് കാണിച്ച് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി മാറ്റം വേണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് കോടതി മാറ്റമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയിലെത്തുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വാദിഭാഗം കേസ് അനാവശ്യമായി നീണ്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹർജിയുടെ പശ്ചാത്തലത്തില്‍ വിചാരണ എത്രനാളുകള്‍ക്കുള്ളില്‍ പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ നേരത്തെ വിചാരണ കോടതിയില്‍ നിന്നും സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തുകയും ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തും. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും സുഹൃത്ത് ശരത് കുമാറിനെ കുടി കേസില്‍ പ്രതിയായി ചേർക്കുകയും ചെയ്തു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരത്തെ വിസ്തരിച്ചവരെ ഒരിക്കല്‍കൂടി വിസ്തരിക്കാന്‍ പ്രോസിക്യൂഷന് നീക്കമുണ്ട്. ഇതിന് തടയിടുകയാണ് ദിലീപിന്റെ ലക്ഷ്യം. വിചാരണ നടപടികൾ നീളാതെയിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നുമാണ് ദിലീപ് ഹർജിയിലൂടെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ, വിവിധ കാരണങ്ങള്‍ ഉന്നയിച്ച് വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ദിലീപ് നല്‍കിയ ഹർജിയിലുണ്ട്. തന്നെ കേസില്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡി ജി പി റാങ്കിൽ ആണ്. കേസിന്റെ വിചാരണ നീണ്ടുപോവുന്നത് തന്റെ പ്രൊഫഷണേയും ബാധിക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളും ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. കേസ് നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends