Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല് വർഷം നോക്കൂ, ദിലീപിനെതിരെ കടുകമണിയോളം തെളിവില്ല.. ഇമോഷ്ണൽ ഡ്രാമ കളിച്ച് ദിലീപിനെ കുടുക്കാമെന്നാണ് ഇവർ കരുതിയത്.. കാവ്യ മാധവനെയടക്കം എത്ര ദിവസം വേട്ടയാടി.. കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്... ദിലീപ് അനുകൂലി രാഹുൽ ഈശ്വർ പറയുന്നു...

11 OCTOBER 2022 10:02 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ കൂടുതലായി അനൂകുലിച്ച് കൊണ്ട് ചാനൽ ചർച്ചകളിലും മറ്റും രംഗത്തെത്തുന്ന ദിലീപ് അനുകൂലിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് സംബന്ധിച്ച് നടന്ന ചർച്ചയിൽ ദിലീപിനെ അനുകൂലിച്ച് കൊണ്ട് രാഹുൽ പറഞ്ഞതിങ്ങനെയായിരുന്നു.

'ബൈജു കൊട്ടാരക്കരയുടെ മൊബൈൽ കോടതിയിൽ റിംഗ് ചെയ്തതിനാണ് അദ്ദേഹം മാപ്പ് പറഞ്ഞത് അത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പറയുന്നത്. തന്നെ തെറ്റായി വ്യാഖ്യാനിച്ചപ്പോൾ ഇത്രമാത്രം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചെങ്കിൽ വ്യാജ വാർത്തയുടെ പെരുമഴയേറ്റ ദിലീപിന് എന്ത് മാത്രം വേദന തോന്നിക്കാണും. കാവ്യയാണോ കാവ്യയുടെ അമ്മയാണോ മാഡം എന്ന് വരെ ഇവിടെ മാധ്യമങ്ങൾ ചർച്ച ചെയ്തു. അത് എത്ര മാത്രം അവർക്ക് വേദന ഉണ്ടാക്കിക്കാണും. അന്ധമായ ദിലീപ് വിരോധം പുലർത്തുന്നവർ ദിലീപിനും മകൾ മീനാക്ഷിക്കും കാവ്യയ്ക്കും അമ്മയ്ക്കുമൊക്കെ ഉണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കണം'. ജഡ്ജി ഹണി വർഗീസിനെതിരെ അതിജീവിത ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിട്ടും വിചാരണ കോടതി തന്നെ കേസ് പരിഗണിച്ചാൽ മതിയെന്നാണ് മേൽകോടതികൾ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ അവർ കേസിൽ നിന്നും പിൻമാറിയാൽ അവർക്കെതിരായ ആരോപണം ശരിയാണെന്ന വ്യാഖ്യാനം ഉണ്ടാകില്ലേ.തന്റെ 12 വയസുള്ള മകളെ ഒഴിച്ച് എല്ലാവരേയും ഈ കേസിലേക്ക് വലിച്ചിഴച്ചുവെന്ന് വളരെ സങ്കടത്തോടെ അവർ പറയുകയാണ്'. 'ഇത്രമാത്രം ആക്രമണം നേരിട്ട മറ്റൊരു സ്ത്രീ ഉണ്ടാകുമോ? ദിലീപ് വിരോധം തലയ്ക്ക് പിടിച്ചവർ സ്ത്രീ വിരുദ്ധതയുടെ ഏറ്റവും എക്സ്ട്രീം നിലയിലേക്ക് പോയില്ലേ? ഐപിഎസുകാരിയായ ശ്രീലേഖ, ഹണി എം വർഗീസ് എന്നിവരൊക്കെ മോശക്കാരാണ് ഇവർക്ക്. ബൈജു കൊട്ടാരക്കര രാഹുൽ ഈശ്വറിന്റെ പേരിലെന്ന് പറഞ്ഞ് ഒരു വോയിസ് ക്ലിപ്പ് കാവ്യ മാധവനെതിരെ പ്രചരിപ്പിച്ചു'. 'ഏതോ ഗായകൻ കാവ്യയുടെ പഴയ അമ്മായി അമ്മയോട് സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ കാവ്യയെ കുറിച്ച് പറഞ്ഞതാണെന്ന് ആരോപിച്ചാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ താൻ കേസ് കൊടുത്തിട്ടുണ്ട്. ഇതിൽ പോലീസ് അന്വേഷണം നേരിടുന്ന ആളാണ് ബൈജു കൊട്ടാരക്കര. ദിലീപിനോടുള്ള അസൂയ, വിരോധമൊക്കെ കൊണ്ട് അദ്ദേഹത്തിനെതിരെ വ്യാജമായ വാർത്ത പ്രചരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം എത്ര മാത്രം വേദനിച്ച് കാണും'. 'സുപ്രീം കോടതിയും ഹൈക്കോടതിയും വിചാരണ കോടതി തന്നെ കേസ് കേട്ടാൽമതിയെന്ന് പറയുമ്പോൾ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്ന ജഡ്ജിയാണോ വേണ്ടത്. ശ്രീലേഖ ഐപിഎസും ജസ്റ്റിസ് ഹണി എം വർഗീസുമെല്ലാം ഗ്രൗണ്ടിൽ ഉറച്ച് നിന്ന് അവരുടെ ബോധ്യങ്ങൾക്ക് വേണ്ടി പോരാടിയവരാണ്. അതൊന്നും കാണാതിരിക്കാനാകുമോ? 'ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് പി ഗോപിനാഥ് ഇങ്ങനെ എത്ര ബെഞ്ചുകളിൽ ദിലീപ് കേസ് വന്നു. ഈ കേസ് ആഴത്തിൽ പഠിച്ചാൽ തന്നെ മനസിലാകും ദിലീപിനെതിരെ യാതൊരു തെളിവൊന്നുമില്ല. ദിലീപ് കേസിൽ ഉൾപ്പെട്ടിട്ടില്ല. ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയത് പിന്നീട് വന്നവരുടെ താത്പര്യങ്ങളും അവരുടെ ദുരുദ്ദേശങ്ങളുമാണ്. അതിജീവിതയുടെ ഒപ്പം തന്നെയാണ് എന്നാലും ദിലീപിനെ ഈ കേസിൽ കുടുക്കിയതാണ്'. 'നാല് വർഷം നോക്കൂ, ദിലീപിനെതിരെ കടുകമണിയോളം തെളിവില്ല. ഇമോഷ്ണൽ ഡ്രാമ കളിച്ച് ദിലീപിനെ കുടുക്കാമെന്നാണ് ഇവർ കരുതിയത്. കാവ്യ മാധവനെയടക്കം എത്ര ദിവസം വേട്ടയാടി. കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്. അതിജീവിതയുടെ ഒപ്പമാണോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സത്യത്തിന്റെ ഒപ്പമാണ്. ഇവിടെ സത്യത്തിന്റെ മുകളിൽ സിമ്പതി വരുത്താനുള്ള ശ്രമമാണ്. ഇവിടെ ദിലീപിനൊപ്പമാണ് സത്യം. അതോടൊപ്പം പൾസർ സുനി അടക്കം ശിക്ഷിക്കപ്പെടണം'. ദിലീപിനെതിരെ ബാലചന്ദ്രകുമാർ നൽകിയ ഗ്രൂപ്പിലിട്ട് തട്ടുക എന്ന എട്ട് സെക്കന്റ് ദൈര്യഘ്യമുള്ള ഓഡിയോ ആണ് ഏറ്റവും വലിയ തെളിവായി ദിലീപ് വിരോധികൾ പറയുന്നത്. എന്നാൽ ദിലീപ് ബാലചന്ദ്രകുമാറിനെതിരെ നൽകിയത് ഒന്നര സെക്കന്റ് ദൈർഘ്യമുള്ള ഓഡിയോ ആണ്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോക്ക് പ്രസക്തി ഉണ്ടായിരുന്നുവെങ്കിൽ ദിലീപ് ഇപ്പോൾ ജയിലിൽ കിടന്നേനെഎന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends