Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരിയായ ആ കുട്ടിക്ക് വേണ്ടി എങ്ങനെയൊക്കെ നിന്നോ, അതുപോലെ കേസിന്റെ അവസാനം വരെ തുടരുമെന്നതില്‍ സംശയമില്ല... ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകളെ കേസ് കൊടുത്തോ, മറ്റേതെങ്കിലും തരത്തിലോ ഒതുക്കി കളയാമെന്ന് വിചാരിച്ച് നില്‍ക്കുന്ന ഒരു മാഫിയ സംഘം നിലനില്‍ക്കുന്നു! തുറന്ന് പറച്ചിലുമായി ബൈജുകൊട്ടാരക്കര

11 OCTOBER 2022 12:31 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസിൽ ഇന്ന് ഹൈക്കോടതിയിൽ ബൈജു ഹാജരായിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയിൽ പറയുകയായിരുന്നു. കോടതി അലക്ഷ്യക്കേസിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായത്. എന്നാലിപ്പോഴിതെ കോടതിയലക്ഷ്യകേസ് സംബന്ധിച്ച് വിവിധ ചാനലുകളില്‍ വരുന്ന പല വാർത്തകളും സത്യമല്ലെന്നാണ് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നത്.

ബൈജുകൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നേരത്തെ ഒരു ചാനലില്‍ ചർച്ചയ്ക്ക് ഇരുന്നപ്പോള്‍ വിചാരണ കോടതിയെ മോശമായി പറഞ്ഞു എന്നാണ് എനിക്കെതിരായി ഉള്ള കുറ്റമായി കോടതിയില്‍ നിന്ന് കിട്ടിയ നോട്ടീസിലുള്ളത്. അക്കാര്യവും ഞാന്‍ പറഞ്ഞ കാര്യങ്ങളും പരിശോധിച്ചപ്പോള്‍ ഞാന്‍ പറയാത്ത പല കാര്യങ്ങളും അതിലുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഞാന്‍ ഈ പറയുന്നത് എന്റെ സ്വന്തം വാക്കുകളല്ലെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. അതിജീവനം എന്ന സംഘടന സുപ്രീംകോടതിയില്‍ കൊടുത്ത ഹർജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഹർജിയില്‍ ജഡ്ജിയില്‍ പേരെടുത്ത് പറഞ്ഞെങ്കിലും പേരുപോലും പറയുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ ചർച്ചയില്‍ ഉന്നയിച്ചത്. എഫ് എസ് എല്‍ ലാബില്‍ നിന്നും കിട്ടിയ റിപ്പോർട്ട് രണ്ട് വർഷമായിട്ട് വിചാരണ കോടതിയില്‍ ഇരിക്കുന്നു, അത് ഇന്നേവരെ പുറത്ത് കൊടുക്കാനോ, പ്രോസിക്യൂഷനെയോ മേല്‍ക്കോടതികളേയോ അറിയിക്കാന്‍ തയ്യാറായിട്ടില്ല. അത് നീതിന്യായ വ്യവസ്ഥതയിലെ ശരിയായ കാര്യമാണോയെന്നും ഞാന്‍ ചോദിച്ചിരുന്നു. ആ നിലപാടില്‍ എനിക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അക്കാര്യത്തില്‍ എന്ത് വന്നാലും എനിക്കൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറയുന്നു. കോടതിയോട് അന്നും ഇന്നും ബഹുമാനം ഉള്ളയാളാണ് ഞാന്‍. കോടതിയലക്ഷ്യം നടത്തണമെന്നോ ഏതെങ്കിലും ജഡ്ജിയെ പരിഹസിക്കണമെന്നോ എന്നൊന്നും എനിക്കില്ല. നീതി ന്യായ വ്യവസ്ഥയില്‍ വളരെ ഭംഗിയായി നീതിന്യാം നടക്കണം എന്ന് ആഗ്രഹമുള്ള ഒരു പൌരന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ വിളിച്ച് പറഞ്ഞത്. ഇന്നത്തെ ഈ സംഭവത്തോടെ ചില ഓണ്‍ലൈന്‍ ചാനലുകളൊക്കെ എന്തൊക്കെയോ വിളിച്ച് പറയുകയാണ്. ദിലീപിന്റെ പിആർ വർക്കുകള്‍ ഒരുവഴിയില്‍ കൂടെ അങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയിലെ ചില വക്കീലന്മാർ ഉള്‍പ്പെടുന്ന പിആർ വർക്ക് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ഞാന്‍ ഈ പറഞ്ഞതില്‍ എന്തെങ്കിലും കോടതിക്ക് അതൃപ്തിയായി തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ല. സഹോദരിയായ ആ കുട്ടിക്ക് വേണ്ടി എങ്ങനെയൊക്കെ നിന്നോ, അതുപോലെ കേസിന്റെ അവസാനം വരെ തുടരുമെന്നതില്‍ സംശയമില്ല. ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകളെ കേസ് കൊടുത്തോ, മറ്റേതെങ്കിലും തരത്തിലോ ഒതുക്കി കളയാമെന്ന് വിചാരിച്ച് നില്‍ക്കുന്ന ഒരു മാഫിയ സംഘം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ഇന്ന് മനസ്സിലായെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends