Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണക്കാട് ടൂറിസ്റ്റ് ഹോമില്‍ താമസിച്ചെന്നും അവിടെ വെച്ച് ഒരു പെണ്ണുമായി എന്നെ പിടിച്ചെന്നും വസ്ത്രമില്ലാതെ ഞാന്‍ ഇറങ്ങിയോടിയെന്നുമുള്ള കഥകള്‍ നിരന്തരം എന്നെക്കുറിച്ച് പറഞ്ഞയാളാണ് ബൈജു കൊട്ടാരക്കര.. എന്റെ ഭാര്യ ഒരു മുന്‍ സിനിമ നടിയാണ്, ഭാര്യയുടെ അനിയത്തിയുമായി എനിക്ക് അവിഹിത ബന്ധമുണ്ട്.. ഞാന്‍ കാരണമാണ് എന്റെ അനിയന്‍ ആത്മഹത്യ ചെയ്തത് തുടങ്ങി എന്തൊക്കെയോ കാര്യങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞു! ബൈജു കൊട്ടാരക്കരയ്ക്കെതിരെ തുറന്നടിച്ച് ശാന്തിവിള

12 OCTOBER 2022 10:16 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസിൽ ഇന്ന് ഹൈക്കോടതിയിൽ ബൈജു ഹാജരായിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയിൽ പറയുകയായിരുന്നു. കോടതി അലക്ഷ്യക്കേസിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായത്. എന്നാൽ കോടതിയലക്ഷ്യകേസ് സംബന്ധിച്ച് വിവിധ ചാനലുകളില്‍ വരുന്ന പല വാർത്തകളും സത്യമല്ലെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ എന്നെ നിരവധി ആളുകളാണ് തന്നെ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചതെന്നാണ് കേസുമായി ബന്ധപ്പെട്ട ചർച്ചകളില്‍ ദിലീപിന് അനുകൂലമായി പ്രതികരിക്കുന്ന ശാന്തിവിള ദിനേശ് പറയുന്നത്. എന്തിനാണ് ബൈജു കൊട്ടാരക്കര ഇങ്ങനെയൊക്കെ പോയതെന്നെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരു പരിധി വരെ എനിക്ക് സന്തോഷത്തെ പ്രതികരിക്കാന്‍ കഴിയുന്ന വിഷയമാണ് ഇന്ന്. നിരന്തരം എനിക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യ നടത്തിയ, തിരുവനന്തപുരത്ത് ഷൂട്ടിങ് നടന്ന ഒരു സിനിമയുടേയും ആവശ്യത്തിന് വേണ്ടി ഹോട്ടലില്‍ താമസിച്ചിട്ടില്ലാത്ത ഞാന്‍ മണക്കാട് ടൂറിസ്റ്റ് ഹോമില്‍ താമസിച്ചെന്നും അവിടെ വെച്ച് ഒരു പെണ്ണുമായി എന്നെ പിടിച്ചെന്നും വസ്ത്രമില്ലാതെ ഞാന്‍ ഇറങ്ങിയോടിയെന്നുമുള്ള കഥകള്‍ നിരന്തരം എന്നെക്കുറിച്ച് പറഞ്ഞയാളാണ് ഞാന്‍ സ്നേഹപൂർവ്വം കൊട്ടാരക്കര വിക്രമന്‍ എന്ന് വിളിക്കുന്ന ബൈജു കൊട്ടാരക്കരയെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. എന്റെ ഭാര്യ ഒരു മുന്‍ സിനിമ നടിയാണ്, ഞാന്‍ അവരെ തട്ടിക്കൊണ്ടുവന്നതാണ്, എന്റെ ഭാര്യയുടെ അനിയത്തിയുമായി എനിക്ക് അവിഹിത ബന്ധമുണ്ട്.

ഞാന്‍ കാരണമാണ് എന്റെ അനിയന്‍ ആത്മഹത്യ ചെയ്തത് തുടങ്ങി എന്തൊക്കെയോ കാര്യങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞു. ബാലചന്ദ്രകുമാറിനെ ബൈജു കൊട്ടാരക്കര ഇന്റർവ്യൂ ചെയ്തിരുന്നു. അതില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബൈജു കൊട്ടാരക്കര പറയുന്നത് ശാന്തിവിള ദിനേശിന്റെ കയ്യും കാലും ഒടിച്ച് കളയണമെന്നാണ്. എനിക്ക് വേണമെങ്കില്‍ ഒരു കേസ് കൊടുക്കാവുന്നതാണ്. എങ്കിലും ഞാന്‍ ആ വഴിക്ക് പോയില്ല. ഈ ചാനല്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിത്തുടങ്ങിയത്. ഒരു കള്ളവും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്തായാലും വാദിയായാലും പ്രതിയായാലും പൊലീസ് സ്റ്റേഷനില്‍ കയറരുതെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. പോക്സോ കേസും എനിക്കെതിരേയുണ്ട്. ഇതൊക്കെ വളരെ മോശമെന്ന് വിചാരിക്കുന്നയളാണ് ഞാനെന്നും അദ്ദേഹം പറയുന്നു. ബൈജു കൊട്ടാരക്കര എന്റെ നല്ല സുഹൃത്തായിരുന്നു. കുറ്റപത്രം തുടങ്ങിയ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. തിരുവനന്തപുരത്ത് പട്ടിണിയും പരിവട്ടവുമായി നടന്ന കാലത്ത് എനിക്ക് വന്ന എത്ര അവസരങ്ങള്‍ ബൈജുവിന് കൊടുത്തുവെന്ന് നിങ്ങള്‍ അന്വേഷിക്കണം.

അദ്ദേഹം ഇപ്പോള്‍ ഇതൊക്കെ അംഗീകരിക്കുമോയെന്ന് അറിയില്ല. കുറ്റപത്രത്തിന്റെ സമയത്തൊക്കെ നൂറ് കഥകളുണ്ട്. അങ്ങനെയുള്ള ബൈജുവാണ് ചാനല്‍ ചർച്ചകളില്‍ ഞാന്‍ പറയുന്ന കാര്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിരന്തരമായി എന്നെ ചീത്ത പറയുന്ന സ്ഥിതിയിലേക്ക് എത്തുന്നത്. എന്നെ ഒരു ശത്രുവായി പ്രഖ്യാപിച്ചത് ബൈജുവാണ്. ആളുകളെ ഇല്ലാക്കഥ പറഞ്ഞ് നോവിക്കുക എന്ന് പറയുന്നത് ഒരു മാനസിക രോഗമാണ് എന്നേ ഞാന്‍ പറയൂ. നമുക്ക് ഹിതമല്ലാത്തത് പറയുന്നവനെ ഞാന്‍ ഒതുക്കും എന്നാണ് ലൈന്‍. ഒരു കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയെ എത്ര അറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹം ചീത്തവിളിച്ചത്. അയാള്‍ വേറൊരു ചാനലില്‍ പോയി പറഞ്ഞ സംഭവത്തിലാണ് കേസ്. ബൈജുവിനെതിരെ മാത്രം കേസെടുത്താല്‍ മതിയോ. ഇതിനേക്കാള്‍ മോശമായി പറഞ്ഞ എത്ര ആളുകളുണ്ട്. കോട്ടിട്ട് അഭിഭാഷകർ തന്നെ എത്രപേരുണ്ട്. ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ എത്ര നാള്‍ കോടതിയെ ചീത്തവിളിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends