Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്നിരുന്ന ഒരു രോഗി.. അവരെ കാണാന്‍ മകളും മകനും വന്നിരുന്നു.. അന്ന് ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യില്‍ കൊടുത്തു.. ഇവരോടൊപ്പം പൊയ്ക്കോളു എന്ന് പറഞ്ഞു... അമ്മ എന്നെ കൊടുത്തു, ആര്‍ക്കോ കൊടുത്തു... ഞാന്‍ അവിടെനിന്ന് ഇറങ്ങി ഓടി... തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

12 OCTOBER 2022 01:09 PM IST
മലയാളി വാര്‍ത്ത

കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ പലപ്പോഴും ജനങ്ങൾ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ തന്റെ ജീവിതത്തിലെ കഷ്ടതകളും ഓരോ അനുഭവങ്ങളുമാണ് ഭാഗ്യലക്ഷ്‌മിയെ അങ്ങനെ മാറ്റിയത്. ബിഗ് ബോസ് വേദിയിലൊക്കെ താൻ അനുഭവിച്ച പല ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും തുറന്നു പറഞ്ഞിരുന്നു. ശബ്ദം കൊണ്ട് മലയാള സിനിമയിലെ പല നടിമാര്‍ക്കും അനുഗ്രഹമായി മാറിയ താരമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. ശോഭന, ഉര്‍വശി മുതലിങ്ങോട്ട് നിരവധി നടിമാരുടെ സൂപ്പര്‍ഹിറ്റായ പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. നിരവധി പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്‌മി. ചില വിഷയങ്ങളിലെ ഭാഗ്യലക്ഷ്മിയുടെ നിലപാടുകളും അഭിപ്രായപ്രകടനങ്ങളുമൊക്കെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഭാഗ്യലക്ഷ്‌മിയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്. ഭാഗ്യലക്ഷ്‌മിയുടെ വ്യക്തി ജീവിതത്തെ കുറിച്ചെല്ലാം പ്രേക്ഷകർ കൂടുതൽ കാര്യങ്ങളിൽ മനസിലാകുന്നത് അപ്പോൾ മുതലാണ്. ഇപ്പോഴിതാ ഫ്ളവേഴ്സിന്റെ ഒരു കോടി എന്ന പരിപാടിയിൽ ഭാഗ്യലക്ഷമി തന്റെ കുട്ടിക്കാലത്തെ നീറുന്ന ഓർമ്മകൾ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

‘അന്ന് എല്ലാ അമ്മമാരുടെയും ചിന്ത ആണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം പെണ്‍കുട്ടികള്‍ക്ക് വേണ്ട എന്നാണല്ലോ. പെണ്‍കുട്ടികള്‍ നാളെ കല്യാണം കഴിച്ച് പോകാനുള്ളവര്‍ ആണല്ലോ. കല്യാണം കഴിച്ച് പോകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസവും വേണ്ട. വിവാഹ ജീവിതവും വിദ്യാഭ്യാസവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ചിന്ത. ‘ഞാന്‍ സ്റ്റിച്ചിംഗ് സെന്ററില്‍ ജോലിക്ക് പോയിട്ടുണ്ട്. ബ്ലൗസിന്റെ ഹുക്ക് പിടിപ്പിക്കാന്‍. ഇപ്പോള്‍ എന്റെ വീട്ടില്‍ ഞാന്‍ ഹുക്കൊക്കെ നന്നായി പിടിപ്പിക്കുന്നത് അന്ന് പഠിച്ചത് കൊണ്ടാണ്. ഒരു ദിവസം പത്ത് രൂപയാണ് കിട്ടുക. അന്ന് പ്ലാസ്റ്റിക് വയര്‍ കൊണ്ട് കസേര ഉണ്ടാക്കുന്ന പരിപാടിയുണ്ട്. ആ പണിയ്ക്ക് ഒക്കെ പോയിട്ടുണ്ട്. 50 രൂപ വാടക കൊടുക്കാനും കഞ്ഞി കുടിക്കാനുമുള്ളത് അതില്‍ നിന്ന് കിട്ടും,’ അമ്മ തന്നെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പോയതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ‘അമ്മയുടെ തൊട്ടപ്പുറത്തെ കട്ടിലില്‍ കിടന്നിരുന്ന ഒരു രോഗി. അവരെ കാണാന്‍ മകളും മകനും വന്നിരുന്നു. അന്ന് ഞാന്‍ കഞ്ഞിയുമായി ചെന്നപ്പോള്‍ അമ്മ എന്നെ പിടിച്ച് അവരുടെ കയ്യില്‍ കൊടുത്തു. ഇവരോടൊപ്പം പൊയ്ക്കോളു എന്ന് പറഞ്ഞു.,’ ‘അമ്മ എന്നെ കൊടുത്തു, ആര്‍ക്കോ കൊടുത്തു. ഞാന്‍ അവിടെനിന്ന് ഇറങ്ങി ഓടി. അവരോടൊപ്പം പോയാല്‍ ഞാന്‍ രക്ഷപ്പെടുമെന്ന് ഓര്‍ത്ത് കാണും. എന്നോട് ഒന്നും പറഞ്ഞില്ലായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends