Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവിനെ മാറ്റി നിർത്തി എന്തുകൊണ്ടാണ് ദിലീപിനൊപ്പം മകൾ പോയത്:- വൈറലായി ആ മറുപടി

07 SEPTEMBER 2023 12:58 PM IST
മലയാളി വാര്‍ത്ത

വേർപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും മഞ്ജുവും ദിലീപും ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്ന ആരാധകർ ഇപ്പോഴും ഉണ്ട്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് നടി കാവ്യാ മാധവനെ ജീവിത സഖി ആക്കിയതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഗതിയാണ്. എന്നാൽ അന്നും ഇന്നും ഉയർന്നു കേൾക്കുന്ന അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന് ഒരു വിഷയമാണ് മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ ഒപ്പം പോയില്ല എന്നുള്ളത്.

ഇപ്പോഴിതാ ആരാധകർ തന്നെ അതിനുള്ള മറുപടിയും കണ്ടെത്തിക്കഴിഞ്ഞു ഒരിക്കൽ പോലും മീനാക്ഷി അമ്മയെ കുറിച്ച് സംസാരിക്കുകയോ അമ്മയെ കുറിച്ചുള്ള കുറിപ്പോ ഫോട്ടോയോ പങ്കുവെക്കുയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് അമ്മ മഞ്ജുവിൽ നിന്നും എന്തുകൊണ്ടാണ് മീനാക്ഷി ഇത്രത്തോളം അകലം പാലിക്കുന്നത് എന്ന സംശയം ആരാധകരിൽ ഉണ്ടായത്. മഞ്ജുവിനെ മാറ്റി നിർത്തി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്ന ചോദ്യത്തിന് ആരാധകർ കണ്ടെത്തിയ മറുപടി ഇങ്ങനെയാണ്...

'അതിന് ഒറ്റ ഉത്തരമെ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം ചെറുപ്പം മുതൽ പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകൾക്ക് പറഞ്ഞ് കൊടുത്തത്. അച്ഛൻ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞ് നൽകേണ്ടതും അമ്മയാണ്. ഒരു നടി എന്നതിലുപരി വ്യക്തി ജീവിതത്തിൽ പതിനാല് വർഷവും അവർ നല്ലൊരു ഭാര്യ ആയിരുന്നു നല്ലൊരു അമ്മയും. ചെറുപ്പം മുതൽ തന്നെ മീനാക്ഷി കേട്ടുവളർന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്.' 'അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പർ ഡാഡായി കാണാനുള്ള കാരണവും', എന്നാണ് ആരാധകർ പറയുന്നത്.


മീനാക്ഷിക്കെന്നും താൻ അച്ഛന്റെ മകളാണെന്ന് പറയാനാണ് ഇഷ്ടം. താനും മകളും തമ്മിലുള്ള ബോണ്ട് എത്രത്തോളം ശക്തമാണെന്നത് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം ദിലീപിനെയും മകൾ മീനാക്ഷിയേയും കുറിച്ച് മഞ്ജു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളും വൈറലാണ്. '14 വയസുള്ള മകൾ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം.

ദിലീപേട്ടന്റെ കൂടെ അവൾ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്ന് ഉറപ്പുണ്ട്.' 'അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ അവളുടെ ജീവിതം കൂടുതൽ വിഷമത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവൾക്ക് വേണ്ടി ഒരു കോൾ അകലെയുണ്ടാകും', എന്നാണ് വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തിൽ എഴുതിയിരുന്നത്.

ആ കത്ത് പുറത്ത് വിട്ടശേഷം പിന്നീട് എവിടെയും വിവാഹമോചനത്തെ കുറിച്ചോ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു സംസാരിച്ചിട്ടില്ല. അന്നും ഇന്നും തന്റെ സ്വകാര്യതകൾക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്നയാളാണ് മഞ്ജു. ദിലീപുമായുള്ള വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഇതോടെ ദിലീപ് മുൻനിര നായകൻ എന്ന നിലയിലേക്ക് ഉയർന്നു.

 

സന്തോഷകരമായി കുടുംബ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. 2015ൽ ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തി മഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ ഏക മകൾ മീനാക്ഷി ഒപ്പമുണ്ടായിരുന്നില്ല. മകളുടെ സംരക്ഷണം ദിലീപിന് നൽകിയാണ് മഞ്ജു ബന്ധം അവസാനിപ്പിച്ചത്. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം 2016ലാണ് നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തത്. കാവ്യയുമായുള്ള ബന്ധത്തിൽ ഒരു മകൾ കൂടി ദിലീപിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends