ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ തന്നെ കനത്തഇടിവാണുണ്ടായിരിക്കുന്നത്. സെന്‍സെക്സ് 600ലധികം പോയിന്റാണ് താഴ്ന്നത്. സെന്‍സെക്സ് 83,500ന് താഴേക്ക് പോയി. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവുമധികം നിലനില്‍ക്കുന്നത്. ബാങ്ക് നിഫ്റ്റി 65000 എന്ന റെക്കോര്‍ഡ് ഉയരം കുറിച്ച ശേഷമാണ് ഇടിഞ്ഞത്.
ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു. ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 23 പൈസയുടെ നഷ്ടത്തോടെ 92.85ലേക്കാണ് രൂപ താഴ്ന്നത്. ഓഹരി വിപണിയിലെ ഇടിവും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് വിനയായി മാറിയത്.
https://www.facebook.com/Malayalivartha


























