നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...

മൂന്ന് നിരപരാധികളുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് വീണ്ടും നിയമക്കുരുക്ക്. ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയ 19-കാരന്റെ അറസ്റ്റ് എക്സൈസ് വകുപ്പ് രേഖപ്പെടുത്തി. കേരള അബ്കാരി നിയമപ്രകാരം 23 വയസ്സ് തികയാത്തയാൾ മദ്യപിച്ചതിനാണ് പുതിയ കേസ്. അപകടം നടന്ന ദിവസം ഉച്ച മുതൽ രാത്രി വരെ കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളിൽ നിന്നാണ് സുഹൈൽ മദ്യപിച്ചത്. ഇതിൽ ഒരു ബാറിൽ മാത്രം 4,500 രൂപയുടെ ബില്ല് വന്നതിന്റെ തെളിവുകളും സിസിടിവി ദൃശ്യങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. എക്സൈസ് ഓഫീസിൽ ഹാജരായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെയും കർശന നടപടി തുടരുകയാണ്.
https://www.facebook.com/Malayalivartha


























