കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...

സംഗീതത്തിന് മതമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിലെ കിഴപറയാർ എന്ന കൊച്ചുഗ്രാമം! നൂറാം വാർഷികം ആഘോഷിക്കുന്ന കിഴപറയാർ പള്ളിപ്പെരുന്നാളിന്റെ ഗാനമേള വേദി... പ്രമുഖ ഗായകൻ റഷീദ് 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം ആലപിക്കുകയാണ്. ആഘോഷത്തിനിടയിലേക്ക് പെട്ടെന്നാണ് പുറത്തുനിന്നുള്ള ഒരാൾ സ്റ്റേജിലേക്ക് കയറി വരുന്നത്.
'ഇവിടെ ക്രിസ്തീയ ഗാനങ്ങൾ പാടിയാൽ മതി' എന്ന് പറഞ്ഞ് അയാൾ ഗായകനെ തടയുന്നു! പക്ഷേ, അടുത്ത നിമിഷം അവിടെ സംഭവിച്ചത് കേരളത്തിന്റെ യഥാർത്ഥ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായിരുന്നു! സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് നാട്ടുകാർ ഒരേ സ്വരത്തിൽ കൂക്കിവിളിച്ചു. 'ഇയാൾ നാട്ടുകാരനല്ല' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നാട്ടുകാരും പള്ളിക്കമ്മിറ്റിയും ചേർന്ന് അയാളെ വേദിയിൽ നിന്നും പുറത്താക്കി! കഥ അവിടെയും തീർന്നില്ല... പള്ളിയിലെ വികാരി അച്ചൻ നേരിട്ട് ഇടപെട്ട് തടസ്സപ്പെടുത്തിയ അതേ ഗാനം വീണ്ടും പാടാൻ നിർദ്ദേശിച്ചു. മാത്രമല്ല, രണ്ട് പാട്ടിന് പകരം അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ ആ വേദിയിൽ ആലപിക്കാൻ അച്ചൻ ആവശ്യപ്പെടുകയായിരുന്നു!
https://www.facebook.com/Malayalivartha


























