ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസ് മുറിയില്‍ സഹപാഠിയുടെ വെടിയേറ്റു. പാലക്കാട് പള്ളിപ്പുറം പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നുരാവിലെ 11 മണിയോടെയായിരുന്നു സംഭവം. അഞ്ചുമൂല സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റത്. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. രണ്ടുതവണ ക്ലാസിന് പുറത്തേക്കാണ് വെടിയുതിര്‍ത്തത്. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ തോളില്‍ പതിച്ചത്. കൊടുമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വെടിയുതിര്‍ത്തത്.
വിദ്യാര്‍ത്ഥിയുടെ പക്കലുണ്ടായിരുന്നത് നാടന്‍ തോക്ക് ആണെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. മൂന്ന് തവണയാണ് വിദ്യാര്‍ത്ഥി വെടിവച്ചത്. പഴയകാലത്തെ റിവോള്‍വര്‍ തോക്ക് ആണിതെന്നും സംശയമുണ്ട്. കുട്ടിയുടെ പിതാവിന്റെ തോക്ക് ആണിതെന്നും സംശയമുണ്ട്. സഹപാഠികളെ തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തില്‍ വിദ്യാര്‍ത്ഥിക്ക് വെടി കൊള്ളുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























