പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു

പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ തോളിനാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ ഉടൻ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സഹപാഠികളുടെ മുന്നിൽ തോക്ക് കാണിക്കുന്നതിനിടെയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. മൂന്ന് തവണയാണ് വിദ്യാർത്ഥി വെടിവച്ചത്. ആദ്യ രണ്ട് വെടിയുണ്ടകളും ക്ലാസ് മുറിക്ക് പുറത്തേക്കാണ് ഉതിർത്തത്. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ തോളിൽ പതിച്ചത്. പഴയകാലത്തെ റിവോൾവർ മാതൃകയിലുള്ള തോക്കാണിതെന്നും സംശയമുണ്ട്. തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നും കുട്ടി അത് സ്കൂളിലെത്തിച്ചതിന്റെ ഉദ്ദേശ്യമെന്താണെന്നും വ്യക്തമല്ല. സംഭവത്തിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha


























