മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ കോടതിവിധിക്കായി കാത്തുനില്‍ക്കാതെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം കേസുകളില്‍ മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരമുണ്ട്. അത് കാര്യമായി ഉപയോഗിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം. ഹര്‍ജിക്കാരനായ കുന്നംകുളം സ്വദേശി ഗീവര്‍ഗീസിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി രേഖകള്‍ ഉടന്‍ വാഹന വകുപ്പിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























