ചലച്ചിത്ര നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു... കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്ന നടിയായിരുന്നു, ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേര്‍
ചലച്ചിത്ര നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു... കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്ന നടിയായിരുന്നു, ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേര്‍. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോ?ഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. അതേസമയം താരത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് താരത്തിന്റെ മരണം വിശ്വസിക്കാനാകുന്നില്ല.
കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച നടിയാണ് ലക്ഷ്മിക സജീവന്‍. കറുപ്പ് നിറമായതിന്റെ പേരില്‍ വിവാഹാലോചനകള്‍ മുടങ്ങുകയും വീട്ടുകാരില്‍ നിന്നുപോലും അവഗണനകള്‍ നേരിടുകയും ചെയ്ത പഞ്ചമിയെ ആണ് ലക്ഷ്മിക അവതരിപ്പിച്ചു കൈയ്യടി നേടിയത്. ശാരീരികവൈകല്യങ്ങളുടേയും പേരില്‍ പരിഹസിക്കപ്പെടുന്ന മാറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരുടെ അതിജീവന കഥ കൂടി ആയിരുന്നു കാക്ക.
ലക്ഷ്മികയുടെ മരണവാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഷാര്‍ജയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha