കൂട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് സലിംകുമാര്‍

സലിംകുമാര്‍ മദ്യപാനം നിര്‍ത്തിയിട്ട് ഈ ഓണത്തിന് ഒരു വര്‍ഷം കഴിഞ്ഞു. ഇതോടെ പല സുഹൃത്തുക്കളും തിരിഞ്ഞു നോക്കാറില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. മദ്യത്തിനു വേണ്ടിയാണോ അവര്‍ തന്നെ സ്‌നേഹിച്ചിരുന്നതെന്നും സംശയിക്കുന്നു. മുന്‍പ് രാവിലെ അടി തുടങ്ങുമായിരുന്നു. രാത്രിയും അടിയോടടി. ഒടുവില്‍ ഇനിയും കഴിച്ചാല്‍ കഴിക്കേണ്ടി വരില്ലെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതോടെ മദ്യപാനം നിര്‍ത്തുകയായിരുന്നു.
മുന്‍പ് മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരുന്നു. അന്ന് മദ്യം ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പക്ഷെ, കേട്ടില്ല, പതിവ് അടി തുടര്‍ന്നു. പിന്നീട് കഴിഞ്ഞ ചതയ ദിനത്തില്‍ നിര്‍ത്തണമെന്ന് തോന്നി. ഭാര്യ സുനിതയുടെ പ്രേരണയും അതിനു പിന്നിലുണ്ട്. 18ാം വയസില്‍ തുടങ്ങിയതാണ് മദ്യപാനം. ഇപ്പോള്‍ ആശ്വാസമുണ്ട്. ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ വീട്ടിലെത്തും സുനിത പറഞ്ഞു.
പഴയ ചങ്ങാതികള്‍ വിളിക്കാത്തതില്‍ സലിംകുമാറിന് വിഷമമില്ല. രണ്ടെണ്ണം അടിച്ചാലേ സൗഹൃദത്തിന് ചൂടുണ്ടാവുകയുള്ളൂ. എന്ന് അവരെ പോലെ സലിംകുമാറും വിശ്വസിക്കുന്നു. പക്ഷെ, താന്‍ ഇനി മദ്യപിക്കില്ല. മദ്യപാനം വലിയ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha