ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍... റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. പുലര്‍ച്ചെ 3. 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതാണ്. ആദ്യത്തെ ഭൂകമ്പം 20 കിലോമീറ്ററും, രണ്ടാമത്തേത് 10 കിലോമീറ്ററും വ്യാപ്തി ഉള്ളതായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു.
ഹനുമാനി ബാഗ് പാലം ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നനിലയിലാണ്. നിരവധി വീടുകളും കടകളും ഒരു ശ്മശാനവും മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha