എന്റെ സുഹൃത്തായ ദുൽഖർ സൽമാൻ അല്ല അല്ല… ഭാസ്കർ ഗംഭീരമായിരുന്നു.. ലക്കി ഭാസ്കറിന്റെ ആദ്യ റിവ്യൂവുമായി 'കൽക്കി' നിർമ്മാതാവ് സ്വപ്നദത്ത്
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ലക്കി ഭാസ്കർ ഒക്ടോബർ 31-ന് ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ റിവ്യൂ പുറത്ത് വരുകയാണിപ്പോൾ. കൽക്കി 2898 എഡിയുടെ നിർമ്മാതാവായ സ്വപ്നദത്ത് ആണ് റിവ്യൂ പങ്കുവെച്ച് രംഗത്തെത്തിയത്. ‘ഈ ദീപാവലിക്ക് ബ്ലോക്ക്ബസ്റ്റർ ഭാസ്കർ വരുന്നു’ എന്നാണ് സ്വപ്നദത്ത് തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രം പേജിലൂടെ കുറിച്ചത്. എന്റെ സുഹൃത്തായ ദുൽഖർ സൽമാൻ അല്ല അല്ല… ഭാസ്കർ ഗംഭീരമായിരുന്നു. വെങ്കി അറ്റ്‌ലൂരി മികച്ച രീതിയിൽ തന്നെ സിനിമ ഒരുക്കിയിട്ടുണ്ട്. മീനാക്ഷി ചൗദരിയും നന്നായി ചെയ്തു. ഛായാഗ്രഹണം, കലാസംവിധാനം, സംഗീതം എന്നീ മേഖലകളിലെല്ലാം മികച്ചു നിന്നു. ഭാസ്കറിന്റെ ലോകം വളരെ കൂൾ ആണ്,’ എന്നാണ് സ്വപ്നദത്ത് ചിത്രത്തെ കുറിച്ച് പങ്കുവച്ചത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്.
https://www.facebook.com/Malayalivartha