Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..

ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...

13 DECEMBER 2024 04:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ് ആള് അർജുന്റെ അറസ്റ്റ് ഉണ്ടായത്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം. ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം അല്ലുവിനെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്തി അറിയിച്ചു. ഭാര്യ സ്നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും പൊലീസ് സംഘവുമായി തർക്കമുണ്ടായി. അതിനിടെ തെലങ്കാന പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അല്ലുവിനെ അറസ്റ്റ് ചെയ്തു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.

അല്ലുവിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ചിക്കഡപള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ താരത്തിന്റെ ആരാധകർ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. താരത്തെ വൈദ്യപരിശോധനയ്ക്കെത്തിച്ച ഗാന്ധി ആശുപത്രിയുടെ പരിസരത്തും ആരാധകരുടെ വൻകൂട്ടമെത്തിയിരുന്നു. പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടൻ അറസ്റ്റിലായത്.

ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഷോ ആരംഭിക്കുന്നതിന് മുന്‍പ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന്‍ ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

തിരക്കിന്‍റേതായ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു.

വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും, അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു. രാത്രി 10.30ന് പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും വരുന്നുവെന്ന് കേട്ട് ആരാധകര്‍ തിയറ്ററില്‍ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്. തിയേറ്ററിലെ പ്രധാന ഗേറ്റ് ഉള്‍പ്പെടെ ആരാധകരുടെ തള്ളിക്കയറ്റത്തില്‍ തകര്‍ന്നു.


അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്തിട്ടുണ്ട്.

തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ‌ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും അല്ലു അർജുൻ കോടതിയെ അറിയിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA പ്രതി മുരാരി ബാബുവിന്റെ തേക്ക് കൊട്ടാരം  (12 minutes ago)

വിലക്കയറ്റം ഒഴിവാക്കാൻ... സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...  (21 minutes ago)

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയ  (50 minutes ago)

പ്രവാസി നാട്ടിൽ മരണത്തിന് കീഴടങ്ങി  (57 minutes ago)

പിണറായിയുടെ ചെവികുറ്റി തെറിപ്പിച്ച് CPI..! ശിവൻകുട്ടിക്ക് തെറിവിളി...! ഷാ നേരിട്ടിറങ്ങും  (1 hour ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?  (1 hour ago)

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....  (1 hour ago)

ഗോവര്‍ദ്ധനെ സാക്ഷിയാക്കാൻ തീരുമാനം  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് ചിതറ സ്വദേശി നിര്യാതനായി  (1 hour ago)

ലയണല്‍ മെസി കേരളത്തിലേക്ക് ഇല്ല..! കളി അംഗോളയിൽ മാത്രം...കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ  (1 hour ago)

സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു...  (1 hour ago)

ഏത് നിമിഷവും പ്രവാസികളെത്തേടി ആ ഫോൺ കോൾ..! ജാഗ്രതാ മുന്നറിയിപ്പ്; എടുത്താൽ അക്കൗണ്ട് കാലിയാകും സൈബർ തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഡിജിറ്റൽ സുര  (1 hour ago)

812 കോടി അനുവദിച്ചതായി ധന മന്ത്രി  (1 hour ago)

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നടത്തി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍ കേ​ളു  (1 hour ago)

കൊടും മഴയത്തും ശോഭയും രാജീവും സംഘവും സെക്രട്ടറിയേറ്റ് വിറപ്പിച്ച് നീക്കം വമ്പൻ ബോംബ് പൊട്ടിക്കുന്നു..?  (2 hours ago)

Malayali Vartha Recommends