കല്യാണം കഴിഞ്ഞതിന് ശേഷമുള്ള തല പൊങ്കല്‍! ആഘോഷമാക്കി കീർത്തിസുരേഷ്; ആവേശം പകരാൻ വിജയ്

ഡിസംബര്‍ 12-ന് ഗോവയില്‍വെച്ചായിരുന്നു തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്റേയും ബിസിനസുകാരനായ ആന്റണി തട്ടിലിന്റേയും വിവാഹം. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ചോദിക്കാന്‍ തുടങ്ങിയ ചോദ്യമാണ്, ഭര്‍ത്താവ് ആന്റണി തട്ടില്‍ എവിടെ എന്ന്. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന് ആചാര പ്രകാരവും നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അല്ലാതെ ആന്റണി തട്ടിലിന്റെ മുഖം കാണുന്ന ഒരു ഫോട്ടോ പോലും കീര്‍ത്തി സുരേഷ് പങ്കുവച്ചിരുന്നില്ല. ഹണിമൂണ്‍ ചിത്രങ്ങളില്‍ പോലും പുറം തിരിഞ്ഞി നില്‍ക്കുന്നു ആന്റണിയെ മാത്രമാണ് കാണിച്ചത്.
എന്തിന് ഇങ്ങനെ ആന്റണിയെ മറച്ചുവയ്ക്കുന്നു എന്ന ചോദ്യത്തിന്, ആന്റണി മീഡിയ പേഴ്‌സണ്‍ അല്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ല എന്നാണ് കീര്‍ത്തിയുടെ വിശദീകരണം. പക്ഷേ സൗഹൃദങ്ങള്‍ക്കിടയില്‍ ആന്റണി തട്ടില്‍ വേറെ വൈബാണ്. അത് തെളിയിക്കുന്നതാണ് ദ റൂട്ട് ഓഫിഷ്യല്‍ എന്ന പ്രഡക്ഷന്‍ ഹൗസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന വീഡിയോ. കീര്‍ത്തിയുടെയും ആന്റണി തട്ടിലിന്റെയും അടുത്ത സുഹൃത്തായ നിര്‍മാതാവ് ജഗദീഷ് പളനിസാമിയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ദ റൂട്ട്. നവദമ്പതികളുടെ കല്യാണം കഴിഞ്ഞതിന് ശേഷമുള്ള തല പൊങ്കല്‍ ദ റൂട്ടിനൊപ്പമായിരുന്നു. ജഗദീഷ് ഒരുക്കിയ പൊങ്കല്‍ പരിപാടിയില്‍ മെയിന്‍ അട്രാക്ഷന്‍ ആന്റണിയും കീര്‍ത്തിയും തന്നെയാണ്. അവിടെ എല്ലാത്തിലും പൂര്‍ണ സജീവമായ, ആടുകയും പാടുകയും വൈബടിക്കുകയും ചെയ്യുന്ന ആന്റണിയെ കാണാം. ആന്റണി തട്ടിലും കീര്‍ത്തി സുരേഷും മാത്രമല്ല, ഇവര്‍ക്ക് വേണ്ടി ഒരുക്കിയ ഈ പൊങ്കല്‍ പരിപാടിയില്‍ ആവേശം പകരാൻ വിജയ് ഉം എത്തി. ഏറെ നേരം ഇവർക്കൊപ്പം ചിലവഴിച്ച ശേഷം താരം മടങ്ങുകയായിരുന്നു. തുടർന്ന് കീർത്തിയും സുഹൃത്തുക്കളും കസേരകളിയും മറ്റു മത്സരങ്ങളുമൊക്കെയായി ഇത്തവണത്തെ പൊങ്കൽ കെങ്കേമമാക്കി. മലയാളത്തിൽ നിന്നും മമിത ബൈജുവും കല്യാണി പ്രിയദർശനും ആഘോഷത്തിൽ പങ്കെടുത്തു. മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015–ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സമാന്ത റൂത്ത് പ്രഭു, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം. സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്. കല്യാണി പ്രിയദർശൻ നായികയായ 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രം നിർമിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. കീർത്തി സുരേഷ് നായികയാകുന്ന ‘റിവോൾവർ റീത്ത’യാണ് ഈ ബാനറിന്റെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha