മോഹന്‍ലാലിന്റെ സെറ്റില്‍ ചെന്ന ആസിഫ് അലിയെ പൊലീസ് ഓടിച്ചു
മോഹന്‍ലാലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന ആസിഫ് അലിയെ പോലീസ് ഓടിച്ചു. സംഭവം നടന്നത് ഫ്ളാഷ് എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ നടന്നപ്പോഴാണ്. അന്ന് ആസിഫ് നടനായിട്ടില്ല. ബീച്ചിലായിരുന്നു ഷൂട്ടിംഗ്. ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. ഷൂട്ടിംഗ് തടസപ്പെടുത്താതിരിക്കാന്‍ പൊലീസ് വടം കൊണ്ട് വേലി കെട്ടിയിരുന്നു. എന്നാല്‍ ആസിഫിന്റെ കൂടെവന്നവരടക്കം വടം മറികടക്കാന്‍ തുടങ്ങി. ഇതോടെ പൊലീസ് ലാത്തി വീശി. ആസിഫ് മതില് ചാടി ഓടിയാണ് അന്ന് രക്ഷപെട്ടത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലിന്റെ അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയില്‍ ആസിഫ് നായകനായി അഭിനയിച്ചു എന്നതാണ് വേറൊരു രസം. ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപ്നം കണ്ട് നടന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് താരം വിശ്വസിക്കുന്നു. മോഹന്‍ലാലിന്റെ കൂടെ റെഡ് വൈനിലില് അഭിനയിച്ചിട്ടുണ്ട്. അത് പക്ഷെ, വലിയ കോമ്പിനേഷന്‍ ഒന്നും ഇല്ലായിരുന്നു. ഇന്നും ലാലിനൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായാണ് ആസിഫ് കാണുന്നത്.
പണ്ടും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ ഇറങ്ങുന്ന സമയത്ത് തൊടുപുഴയിലോ, കോട്ടയത്തോ ഉള്ള തിയറ്ററുകളില്‍ രാവിലെ ആസിഫ് എത്തുമായിരുന്നു. പിന്നീട് ആദ്യമായി അഭിനയിച്ച ഋതു വിതരണത്തിനെടുത്തത് മമ്മൂട്ടിയുടെ പ്ളേ ഹൗസാണ്. അങ്ങനെ ഒരു പാട് യാദൃശ്ചികതകള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha