Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുമാസമായിട്ടും എല്ലാം ഇരുട്ടില്‍ തന്നെ.... കലാഭവന്‍ മണിയുടെ മരണത്തിന്റെ ദുരൂഹത മാറുന്നില്ല; അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി

05 APRIL 2016 11:32 PM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണി ഓര്‍മയായിട്ട് നാളെ ഒരു മാസമാകുന്നു. എന്നിട്ടും അന്വേഷണം എങ്ങുമെങ്ങും എത്തിയില്ല. മരണകാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കുടുംബം വി. എസ്. അച്യുതാനന്ദന് പരാതി നല്‍കി. അതേസമയം രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസ പരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം.
കൃത്യം ഒരു മാസം മുന്‍പ്, മാര്‍ച്ച് അഞ്ചിന് രാവിലെയാണ് കലാഭവന്‍ മണിയില്‍ അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയത്. രക്തമടക്കം ഛര്‍ദിച്ച മണിയെ വൈകിട്ടോടെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാം തീയതി രാത്രി ഏഴരയോടെ മരിച്ചു.
മണിയുടെ ശരീരത്തില്‍ മെഥനോളിനൊപ്പം കീടനാശിനിയുമുണ്ടെന്ന് രാസപരിശോധനഫലമെത്തുകയും വീട്ടുകാര്‍ കൂട്ടുകാരെയടക്കം സംശയിക്കുകയും ചെയ്തതോടെ ദുരൂഹത വര്‍ധിച്ചു. ആശുപത്രിയിലാകുന്നതിന് തലേദിവസം പാടിയില്‍ നടന്ന ആഘോഷത്തെയും പങ്കെടുത്തവരെയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഒട്ടേറെ പേരെ ചോദ്യം ചെയ്‌തെങ്കിലും കൊല്ലപ്പെടാനോ ആത്മഹത്യ ചെയ്യാനോ ഉള്ള സാധ്യതകളൊന്നും ലഭിച്ചില്ല. ഇതിനിടെ ആന്തരീകാവയവങ്ങളുടെ രാസപരിശധനാഫലത്തില്‍ ആശയക്കുഴപ്പം വന്നതോടെ കേന്ദ്രലാബിലേക്ക് വീണ്ടും പരിശോധനക്കയച്ചു. കീടനാശിനിയുടെ അളവ് വ്യക്തമാക്കുന്ന ഈ ഫലം ലഭിച്ചശേഷം മരണകാരണം സ്ഥിരീകരിക്കാമെന്ന നിഗമനത്തിലാണ് ഒരുമാസം കഴിയുമ്പോള്‍ അന്വേഷണമെത്തി നില്‍ക്കുന്നത്.
സ്വാഭാവിക മരണമെന്ന നിഗമനത്തെ കുടുംബം പൂര്‍ണമായും വിശ്വസിക്കുന്നില്ല. മരണകാരണത്തില്‍ വ്യക്തത ഉടന്‍ വരുത്തണമെന്നാണ് വീട്ടിലെത്തിയ വി. എസിന് നല്‍കിയ പരാതിയിലെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (16 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (26 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (39 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends