Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഞാനൊരു അഹങ്കാരി തന്നെ... സാധാരണക്കാരന് രഹസ്യബന്ധമുണ്ടെങ്കില്‍ സിനിമാക്കാരനുമാകാം... അത് പെണ്ണിനുമാകാം, പുരുഷനുമാകാം

05 APRIL 2016 12:11 AM IST
മലയാളി വാര്‍ത്ത.

താനൊരു അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ പറയുന്നതില്‍ സങ്കടമില്ലെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.
ഭാഗ്യലക്ഷ്മി ഒരഹങ്കാരിയാണെന്ന് പലരും പറയാറുണ്ട്. കണ്ണിന്‍മുമ്പില്‍ കാണുന്ന കാര്യം തുറന്നുപറയാന്‍ ധൈര്യം കാട്ടുന്നവള്‍ക്ക് സമൂഹം നല്‍കുന്ന പേര് അതാണെങ്കില്‍, ഞാനൊരു അഹങ്കാരിയാണ്.
എന്തു കണ്ടാലും കേട്ടാലും മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. സമൂഹത്തെ എന്തിനാണ് പേടിക്കുന്നത്. നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത് സ്വന്തമായി കഠിനാധ്വാനം ചെയ്തുകിട്ടുന്ന കാശുകൊണ്ടാണ്.
നമ്മള്‍ മറ്റുള്ളവരെ ഭയക്കേണ്ട ആവശ്യമില്ല. ജീവിതത്തില്‍ യാതനകളും കഷ്ടതകളും നേരിട്ടപ്പോഴും ഞാന്‍ തളര്‍ന്നില്ല, പകരം സധൈര്യം എല്ലാത്തിനെയും നേരിട്ടു.
സോഷ്യല്‍ മീഡിയകളില്‍ കാണുന്ന കമന്റുകള്‍ക്ക് തക്കതായ മറുപടി കൊടുത്തു, ചാനലുകളിലെ കത്തിക്കയറുന്ന അവതാരികയായും ഞാന്‍ നില്‍ക്കുന്നതു കൊണ്ടാവാം ഒരഹങ്കാരിയായി അവരൊക്കെ എന്നെ കാണുന്നത്.
ആരോടും അമിതമായി സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു ഞാന്‍. പക്ഷേ ജീവിത സാഹചര്യങ്ങള്‍ എന്നെ പാടെ മാറ്റി.
ഞാനൊരു അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ പറയുന്നതുകേട്ട് അഭിപ്രായം കുറയ്ക്കാം എന്നു ഞാന്‍ തീരുമാനിക്കില്ല. പ്രത്യേകിച്ച് സ്ത്രീ പറയുമ്പോള്‍ അതഹങ്കാരിയും പുരുഷന്‍ പറഞ്ഞാല്‍ ധൈര്യമുള്ളവന്‍ എന്നും സമൂഹം പറയും. സ്ത്രീയും കൂടി ഉള്‍പ്പെടുന്ന സമൂഹമാണ് എന്നെ കുറ്റപ്പെടുത്തുന്നത് എന്നതാണ് രസം.
പുരുഷന്മാരുടെ അടിമകളാണ് സ്ത്രീകള്‍. അത്തരമൊരു സമ്പ്രദായം ഉണ്ടാക്കിവച്ചത് സ്ത്രീകളാണ്. എന്റെയൊരനുഭവം പറയാം. എന്റെ വിവാഹം കഴിഞ്ഞ് വിരുന്നിന് ഒരു ബന്ധുവീട്ടില്‍ പോയി.
അവിടെ ചെല്ലുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച ഗൃഹനാഥന്‍ കുളിക്കാനായി ബാത്ത്‌റൂമില്‍ കയറുന്നു. അതേനിമിഷം ഭാര്യ ബ്രഷില്‍ പേസ്റ്റ് തേച്ച് ഭര്‍ത്താവിന്റെ കൈയില്‍ കൊടുക്കുന്നു.
അയാളുടെ കുളികഴിയാന്‍ 10 മിനിട്ട് ഉള്ളപ്പോള്‍ത്തന്നെ മുണ്ട് അയണ്‍ ചെയ്തുവയ്ക്കും. കാരണം ചൂടുള്ള മുണ്ട് ഉടുക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.
കുളികഴിഞ്ഞുവരുന്ന ഭര്‍ത്താവിന് അണ്ടര്‍വെയര്‍ ഇടണമെങ്കില്‍ ഭാര്യ പിടിച്ചു നല്‍കണം. അതുകണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഇപ്പോള്‍ എത്ര വയസ്സായി, 29 എന്നു മറുപടി .
29 വയസ്സുവരെ ഇതാരു ചെയ്തു തന്നു എന്ന ചോദ്യത്തിന് സ്വയം ചെയ്തിരുന്നെന്നുംവിവാഹം കഴിഞ്ഞ് ഇവള്‍ തന്നെയാണ് എന്നെ ശീലിപ്പിച്ചതെന്നും അയാള്‍ പറഞ്ഞു. അപ്പോള്‍പ്പിന്നെ പുരുഷന്മാരെ എങ്ങനെ തെറ്റുപറയും.
സത്യത്തില്‍ ഇവിടെ കാണുന്നത് ഏറ്റവും നല്ല ഭാര്യ എന്നു തെളിയിക്കാനുള്ള സ്ത്രീയുടെ വ്യഗ്രതയല്ലേ.
ഉപയോഗിക്കേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ സോഷ്യല്‍ മീഡിയ നല്ലതാണ്. പരദൂഷണം പറയാനുള്ള മീഡിയയായിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക്.
നടികളുടെ വിവാഹമോചനത്തെക്കുറിച്ചും രഹസ്യ ബന്ധത്തെ കുറിച്ചുമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. ഒരു വ്യക്തിയെ സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യുന്നത് അവരുടെ മാത്രം കാര്യങ്ങളാണ്. മാധ്യമങ്ങള്‍ക്ക് എന്ത് റോളാണ് അതിലുള്ളത്.
പലരും ചോദിക്കാറുണ്ട്, സിനിമയിലാണല്ലോ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ ഉണ്ടാകുന്നത്, അതു തെറ്റാണ്. കുടുംബകോടതിയില്‍ പോയി നോക്കിയാല്‍ മനസ്സിലാകും ലക്ഷം കേസുകളില്‍ ഒന്നു മാത്രമാകും സിനിമാക്കേസ്.
സാധാരണക്കാര്‍ക്ക് വിവാഹമോചനം നടത്താമെങ്കില്‍ സിനിമാക്കാര്‍ക്കും വിവാഹമോചനം നടത്താം. സാധാരണക്കാരന് രഹസ്യബന്ധമുണ്ടെങ്കില്‍ സിനിമാക്കാരനുമാകാം. അത് പെണ്ണിനുമാകാം, പുരുഷനുമാകാം.
നടികളെക്കുറിച്ച് എത്ര വൃത്തികെട്ട വാക്കുകളാണ് ഓരോ മനുഷ്യരും സോഷ്യല്‍ മീഡിയകളില്‍ പറയുന്നത്. മലയാളി വിദ്യാസമ്പന്നനാണെന്ന് പറയുന്നതൊക്കെ അവിടെ ഒന്നുമില്ലാതായിപ്പോകും.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാവരും പേടിപ്പിച്ചു. സൂക്ഷിക്കണം, കേരളത്തിലുള്ളവര്‍ പരദൂഷണക്കാരാണ്.
84ല്‍ കേരളത്തില്‍ വരുമ്പോള്‍ ഡബ്ബിംഗ് എന്നാല്‍ എന്താണെന്നറിയാത്തവരായിരുന്നു, ഇവിടെയുള്ളത്. രാവിലെ പോകുന്നു, വൈകിട്ട് 12-1 മണി സമയത്ത് കയറിവരുന്നു.
ഈ സമയത്ത് വീട്ടിലേക്ക് പോകുന്നവള്‍ വേറേതോ പരിപാടിക്ക് പോകുന്നവളാണെന്ന് ചിലര്‍ ഊഹിക്കുന്നു.
ഞാന്‍ സിനിമയില്‍ ശബ്ദം കൊടുക്കുന്ന ആളാണെന്നു പറയുമ്പോള്‍ സിനിമയ്‌ക്കെന്താ ശബ്ദമില്ലേ എന്നു ചോദിച്ച ആള്‍ക്കാരുണ്ട്, അല്ല ഇന്ന നടിയുടെ ശബ്ദം, അതെന്താ ആ നടി ഊമയാണോ എന്നൊക്കെയുള്ള മറുചോദ്യങ്ങളാണ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ തമിഴ്‌നാട്ടില്‍ അങ്ങനെയായിരുന്നില്ല.
എന്റെ ജീവിതമാര്‍ഗം കേരളത്തിലാണ്. എന്നിട്ടും ഞാനെന്തിന് തമിഴ്‌നാടിനെ പിന്തുണയ്ക്കുന്നു. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീ ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിക്കാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, അവര്‍ക്ക് കേരളം വീട് കൊടുക്കില്ല.
ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ അടുത്ത് മറ്റൊരാള്‍ വന്നാല്‍ അയല്‍പക്കക്കാര്‍ ചിന്തിക്കുന്നത് മറ്റൊരുതരത്തിലാണ്. ഫ്രണ്ട്‌ഡോര്‍ അടച്ചിട്ട് ഹാളിലിരുന്നാകാം നമ്മള്‍ സംസാരിക്കുന്നത്.
പക്ഷേ അവരുടെ സങ്കല്പം ബെഡ്‌റൂം സീനുകളാകും. ഇത്തരം സങ്കല്പങ്ങളെ ഉദ്ദേശിച്ചാണ് സ്വാമിവിവേകാനന്ദന്‍ പറഞ്ഞത്, കേരളം ഒരു ഭ്രാന്താലയമാണെന്ന്. എന്നു കരുതി കേരളത്തെ ഇഷ്ടമല്ല എന്നല്ല.
എനിക്ക് കേരളത്തിലെ വെള്ളവും വൃത്തിയും കാലാവസ്ഥയും ഇഷ്ടമാണ്. സിനിമയില്‍ വളരെ തിരക്കിലായ ശേഷമാണ് ഞാന്‍ കേളത്തിലേക്ക് വന്നത്. ഇപ്പോള്‍ ജീവിക്കാന്‍ സുഖം കേരളമാണ്. പക്ഷേ ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (7 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (21 minutes ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (31 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (47 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (1 hour ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (1 hour ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (2 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends