Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകന്‍ ഗുരുതരാവസ്ഥയില്‍... കാരണക്കാരന്‍ രാഹുല്‍ രാജെന്ന് വീട്ടുകാരും

06 APRIL 2016 01:53 AM IST
മലയാളി വാര്‍ത്ത.

ദുരൂഹതകള്‍ ബാക്കിയാക്കി ആത്മഹത്യ ചെയ്ത ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗും ഗുരുതരാവസ്ഥയില്‍. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രത്യുഷയുടെ മരണത്തിന് കാരണക്കാരന്‍ കാമുകന്‍ രാഹുല്‍ ആണെന്ന് കുടുംബക്കാര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പൊലീസ് ചോദ്യം ചെയ്യല്‍. ഇതിന് ശേഷമാണ് രാഹുല്‍ അസുഖ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്.
പതിനാല് മണിക്കൂറോളം രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് സ്‌റ്റേഷനില്‍ നിന്നും അലറിവിളിച്ചു കൊണ്ടാണ് രാഹുല്‍ പുറത്തുവന്നത്. മുംബൈ കാന്തിവ്‌ലിയിലെ ശ്രീസായി ഹോസ്പിറ്റലിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. നെഞ്ചുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് രാഹുലിനെന്ന് ആശുപത്രിവൃത്തങ്ങള്ള്‍ പറയുന്നു. ഒരു മകളുടെ നഷ്ടത്തിന്റെ വേദനയിലാണ് ഞങ്ങള്‍, ഇപ്പോള്‍ എന്റെ മകനും മരണത്തോട് മല്ലിടുകയാണ്. മകളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക, മകന്റെ ആരോഗ്യത്തിന് വേണ്ടിയും. രാഹുലിന്റെ പിതാവ് അറിയിച്ചു.
രാഹുലിന്റെയും പ്രത്യുഷയുടെയും ബന്ധം വഷളായതാണു മരണത്തിനുകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പ്രത്യുഷയെ ഇയാള്‍ പലവട്ടം പരസ്യമായി മര്‍ദിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ആത്മഹത്യയുടെ തലേന്നുരാത്രി ഫ്‌ലാറ്റില്‍നിന്നു പ്രത്യുഷയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതായി അയല്‍ക്കാര്‍ പറയുന്നു. ഗോരെഗാവ് വെസ്റ്റ് ബാംഗര്‍ നഗറിലെ അറ്റ് ഹാര്‍മണി ഫ്‌ലാറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണു പ്രത്യുഷയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അതിനിടെ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഹുല്‍ രാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. രാഹുലിനെതിരെ പ്രത്യുഷ ബാനര്‍ജിയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തത്. അതിനിടെ പ്രത്യുഷയുടെ മാതാവ് സോമയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
ആശുപത്രി വിട്ടാല്‍ ഉടന്‍ രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനിടെയിലാണ് രാഹുല്‍ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രത്യുഷയുടെ സുഹൃത്തുക്കളടക്കം പന്ത്രണ്ടോളം പേരുടെ മൊഴിയാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. പ്രത്യുഷയ്ക്കും രാഹുലിനുമിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്നും, ഒരിക്കല്‍ ആളുകള്‍ക്ക് മുന്‍പിലിട്ട് രാഹുല്‍ പ്രത്യുഷയെ പരസ്യമായി മര്‍ദ്ദിച്ചിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രത്യുഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്ന പ്രത്യുഷ കാമുകനുമായുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നു. മരിക്കുന്നതിന് മുമ്പുള്ള പ്രത്യുഷയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല' എന്ന് ഒരു സ്‌മൈലി ചിഹ്നത്തോടൊപ്പമായിരുന്നു പ്രത്യുഷയുടെ അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മരിക്കാനുള്ള തീരുമാനം പ്രത്യുഷ നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് വിലയിരുത്തുന്നത്.
അതിനിടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രത്യുഷ ബാനര്‍ജി സിന്ദൂരം തൊട്ടിരുന്നതായി വിവരവും പുറത്തുവന്നു. വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പ്രമുഖ സീരിയല്‍ താരമായ പ്രത്യുഷ ജീവനൊടുക്കിയത്. 24കാരിയായ പ്രത്യുഷ മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടികളിലും മറ്റും സിന്ദൂരം അണിഞ്ഞാണ് കാണപ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകന്‍ രാഹുല്‍ രാജ് സിംഗുമായി വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് പ്രത്യുഷ ജീവനൊടുക്കിയത്. ഇതിനിടയിലാണ് പ്രത്യുഷ സിന്ദൂരം തൊട്ടിരുന്നതായുള്ള അഭ്യൂഹം പടരുന്നത്. ഈ സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (16 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (26 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (39 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends