Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുകേഷേട്ടനു വേണ്ടി പ്രചരണത്തിനു ഇറങ്ങും: മേതില്‍ ദേവിക

06 APRIL 2016 02:22 AM IST
മലയാളി വാര്‍ത്ത.

രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്ന സന്തോഷത്തിനിടെ മുകേഷും ദേവികയും തങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ഒരു പ്രമുഖ ഓണ്‍ലൈനോട് പങ്കുവെച്ചു.
ബഡായിക്കഥകള്‍ വീട്ടിലുമുണ്ടോ?
ദേവിക: വീട്ടില്‍ എന്നെ കഥകളൊക്കെ പറഞ്ഞ് പറ്റിക്കാറുണ്ട്. അതൊക്കെ പറ്റിക്കലാണെന്നു മനസിലായി തന്നെ ഞാന്‍ കേട്ടിരിക്കും. പിന്നെ, ടിവിയില്‍ ബഡായി ബംഗ്ലാവ് വന്നാല്‍ കഴിഞ്ഞു. അവസാനത്തെ പഞ്ച് ഡയലോഗ് വരുമ്പോള്‍ ആരെങ്കിലും സംസാരിച്ചാലോ നമ്മള്‍ മറ്റെവിടേക്കെങ്കിലും പോയാലോ ആള് ചൂടാകും. സ്വന്തം പരിചയത്തിന്റെ പുറത്താണ് ആ പഞ്ച് വരുന്നത്. ഒരിക്കല്‍ ഗീതാഗോവിന്ദത്തിന്റെ രചയിതാവ് ജയദേവന്റെയും ഭാര്യ പത്മാവതിയുടെയും കഥ ഞാന്‍ മുകേഷേട്ടനോട് പറഞ്ഞു. പത്മാവതി നര്‍ത്തികയാണ്. ജയദേവന്‍ ഗായകനും. കഥ മുകേഷേട്ടന്‍ ശ്രദ്ധിച്ചു എന്നുപോലും എനിക്കു തോന്നിയില്ല. പക്ഷേ അതൊക്കെ കഴിഞ്ഞ് ഒരു ദിവസം ടിവി കാണുമ്പോള്‍ അതാ ഗായകന്‍ വിധുപ്രതാപും ദീപ്തിയും ഗസ്റ്റ്. അന്നത്തെ പഞ്ച് ഡയലോഗ് വിധുവിനെയും ദീപ്തിയേയും ജയദേവനോടും പത്മാവതിയോടും ഉപമിച്ചായിരുന്നു.
ദേവിക എപ്പോഴാണ് മലയാള സിനിമയില്‍ അഭിനയിക്കുന്നത്?
മുകേഷ്: ഒരാള്‍ സിനിമയുടെ കഥയുമായി വന്നാല്‍ എല്ലാം വിശദമായി കേട്ടുകഴിഞ്ഞ് 'നോ' പറയുന്നതാണ് ദേവികയുടെ ഏറ്റവും വലിയ സന്തോഷം. എന്റെ തന്നെ ജോടിയായി കുറേ സിനിമകളില്‍ ഓഫര്‍ വന്നു. ഇപ്പോള്‍ വരുന്നവരോട് ഞാന്‍ മുന്‍കൂറായി പറയും. ഇതാണ് സംഭവം.
രാത്രി വൈകി ദേവിക വിളിച്ചാലും 'അന്തസ് വേണമെടോ അന്തസ് എന്നു പറയുമോ?
മുകേഷ്: ആ ഓഡിയോ കേട്ടിട്ട് ഇന്നസെന്റ് പറഞ്ഞത് അമ്മയുടെ പേരില്‍ എനിക്കൊരു അവാര്‍ഡ് തരുമെന്നാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ കലാകാരന്മാര്‍ പറയാന്‍ ആഗ്രഹിക്കുന്ന മറുപടിയാണിത്. നീ പറഞ്ഞ് എല്ലാവരും അറിഞ്ഞത് ഭാഗ്യം.
സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ആ മറുപടി ഒരു കവിതയായിരുന്നു എന്നാണ്. കാണാതെ പഠിച്ചു പറഞ്ഞാല്‍ പോലും ഇത്ര ഭംഗിയാവില്ല. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സന്തോഷം സിനിമയിലും അത് ക്യാച്ച് വേഡായി.
ദേവിക: ആ സംസാരം നടക്കുമ്പോള്‍ തന്നെ ഞാന്‍ മുകേഷേട്ടനോട് പറഞ്ഞിരുന്നു ആരോ റെക്കോഡ് ചെയ്യുന്നുണ്ടെന്ന്.
തിരഞ്ഞെടുപ്പ് ചൂടിലാണോ?
മുകേഷ്: ജനിച്ചതും വളര്‍ന്നതും ഒരു രാഷ്ട്രീയ കുടുംബത്തിലാണ്. രക്തത്തില്‍ തന്നെയുണ്ട് പൊളിറ്റിക്‌സ്. അല്ലാതെ സിനിമാനടനായത് കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതല്ല. കലാരംഗത്ത് അല്ലായിരുന്നെങ്കില്‍ പണ്ടേ രാഷ്ട്രീയക്കാരന്‍ ആയേനെ. നമ്മുടെ നാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അതിന് ഒരു യുക്തിയുണ്ട്. അഴിമതി നടത്താനോ വെട്ടിപ്പിനോ അല്ല മത്സരിക്കുന്നത്. ജയിച്ചാല്‍ എന്തൊക്കെ ചെയ്യണം എന്നുപോലും കൃത്യമായ പ്ലാനുണ്ട്. എല്ലാം വരുന്നിടത്തുവച്ച് കാണാം.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
ദേവിക. ഇലക്ഷന്‍ സമയത്ത് ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ പോകേണ്ടതാണ്. പക്ഷേ, കൂടെ നില്‍ക്കണമെന്ന് മുകേഷേട്ടന്‍ പറഞ്ഞു. രാഷ്ട്രീയമൊന്നും വലിയ പിടിയില്ലെങ്കിലും വോട്ടു ചെയ്യാറുണ്ട്. മത്സരിക്കുമെങ്കില്‍ എന്തായാലും മുകേഷേട്ടനുവേണ്ടി പ്രചരണത്തിനിറങ്ങും. എനിക്കും ആളുകളുമായി ഇടപെടാനുള്ള സമയമായെന്നു തോന്നുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 minute ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (15 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (25 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (38 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends