Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

എന്നും കൂടെ നിന്ന ലാലിനെ എങ്ങനെ മറക്കാന്‍

06 APRIL 2016 02:37 AM IST
മലയാളി വാര്‍ത്ത.

കരിയറിലെ പരാജയകാലത്ത് പിന്തുണ നല്‍കിയത് മോഹന്‍ലാലാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കഴിഞ്ഞ 43 വര്‍ഷത്തിനിടയ്ക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ മോശം കാലം ഉണ്ടായിട്ടുണെന്നും പ്രിയന്‍ പറഞ്ഞു. എണ്‍പതുകളുടെ അവസാനം ഒരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. എന്നാല്‍ അതിന് ശേഷമിറങ്ങിയ അക്കരെ അക്കരെ, കടത്തനാടന്‍ അമ്പാടി എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീണു.
അക്കാലത്ത് ആറ് മാസത്തേക്ക് സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ ലാല്‍ നിര്‍ദ്ദേശിച്ചുവെന്നും പ്രിയന്‍ പറഞ്ഞു. ആദ്യം വിഷമം തോന്നിയെങ്കിലും ലാലിന്റെ ഉപദേശം താന്‍ ശിരസാവഹിച്ചു. ലാല്‍ പറഞ്ഞത് ഒരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നിയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമാണ് കിലുക്കം. അത് വന്‍ വിജയമായി. എന്തുകൊണ്ടാണ് ഇടവേള എടുക്കാന്‍ പറഞ്ഞതെന്ന് പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു അതിന് ലാല്‍ നല്‍കിയ മറുപടിയെന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
തൊണ്ണൂറുകളുടെ അവസാനവും കരിയറില്‍ എനിക്കൊരു മോശം കാലമുണ്ടായെന്നും അത് ബോളിവുഡില്‍ ആയിരുന്നു എന്നു പ്രിയന്‍ പറഞ്ഞു. അന്നും ലാല്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ഒരു ഇടവേള സ്വയം നിശ്ചയിച്ചു. പിന്നീട് ചെയ്യുന്ന സിനിമ ഹേരാ ഫേരിയാണ്.മുന്‍കാല സിനിമകളിലെ സ്ഥിരം നടന്മാരില്‍ പലരും വിട പറഞ്ഞത് ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രിയന്‍ പറയുന്നു.
എന്റെ പഴയ സിനിമകളില്‍ ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല. പപ്പുവേട്ടനും (കുതിരവട്ടം പപ്പു) ജഗതിയും തിലകനുമൊക്കെച്ചേര്‍ന്ന് രൂപപ്പെടുന്ന ഒരുതരം രസതന്ത്രമുണ്ടായിരുന്നു ആ ചിത്രങ്ങളില്‍. ഇവരെയെല്ലാം ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. പുതിയ ചിത്രത്തില്‍ ഒരു പുതിയ ടീമാണ്. ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്, കണാരന്‍ ഹരീഷ് ഇവരൊക്കെ. അവരുമായി
ചേര്‍ന്നുവരികയാണ്. പക്ഷേ അതിന് സമയമെടുക്കും. മുന്‍പൊക്കെ ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍ ജഗതിയും ശ്രീനിവാസനുമൊക്കെ മനസിലുണ്ടാവും. കാരണം ഞങ്ങള്‍ അവരുടെയൊക്കെ കൂടെയാണ് വളര്‍ന്നുവന്നത്. ഇപ്പോള്‍ ഈ പുതിയ നടന്മാരുടെ രീതി മനസിലാക്കണം. അതിന് കുറച്ച് സമയമെടുക്കുമെന്നും പ്രിയന്‍ പറയുന്നു.
ആളുകളുടെ പ്രതീക്ഷ ഒരു വലിയ ഭാരമാണ്. ഇന്നത്തെ കാലത്ത് എനിക്കൊരു പ്രണയസിനിമ ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്നും കാരണം ഇന്നത്തെ പ്രണയം എന്താണെന്ന് എനിക്കറിയില്ലെന്നും പ്രിയന്‍ പറഞ്ഞു. പ്രേക്ഷകര്‍ മറ്റൊരു കാര്യം കൂടെ മനസിലാക്കണം. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കിലുക്കം, താളവട്ടം, ചിത്രം തുടങ്ങിയ സിനിമകളൊന്നും ഇന്ന് ചെയ്യാനാവുമെന്നും തോന്നുന്നില്ല. മൊബൈല്‍ ഫോണ്‍ എന്ന ഒറ്റക്കാരണമാണ് അതിന് പിന്നില്‍. പുതുതായി സിനിമ ചെയ്യാന്‍ തോന്നുന്ന ആശയങ്ങള്‍ ചെറുപ്പക്കാരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവരുടെ മറുപടി എന്തെന്ന് കേള്‍ക്കും. സ്വാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയല്ലാത്ത ചില സിനിമകളും എഴുതേണ്ടിവന്നിട്ടുണ്ട്. എന്നെത്തന്നെ ആവര്‍ത്തിക്കാനുള്ള പ്രേരണയെക്കുറിച്ചും ഞാനിപ്പോള്‍ ബോധവാനാണ്. ഒരു ഫോര്‍മുല വിജയിക്കുമ്പോള്‍ അത് വീണ്ടും ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ ആ പിഴവുകളൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. അതില്‍നിന്നൊക്കെ പൂര്‍ണമായും ദിശമാറി ചെയ്യുന്ന സിനിമയാവും ഒപ്പമെന്നും പ്രിയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (29 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (45 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (1 hour ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (1 hour ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (2 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends