Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിരടിക്ക് വേണ്ടി ശരീരഭാരം കുറച്ചതിനെ കുറിച്ച് ബേസില്‍ ജോസഫ്

08 MAY 2026 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനിക്ക് ക്യാൻസറാണെന്ന് സ്ഥീരികരിച്ച് രേണു

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

അതിരടിക്ക് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചുവെന്ന് നടന്‍ ബേസില്‍ ജോസഫ്. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരും ബേസിലിനൊപ്പമുണ്ടായിരുന്നു.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളജ് വിദ്യാര്‍ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. 'മരണമാസ് കഴിഞ്ഞിട്ട് ഒരു മെയിന്‍ ലീഡ് റോള്‍ റിലീസ് അതിരടിയാണ്. ഒരു വര്‍ഷമായി കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു മരണമാസ്.

ഈ സിനിമയിലേക്ക് വരുമ്പോള്‍ ആ റോളിനും ആ കാരക്ടര്‍ വര്‍ക്ക് ആകുമ്പോള്‍ ഉണ്ടാകുന്ന ഇമ്പാക്ട്ടും എനിക്ക് നന്നായി അറിയാം. സിനിമയുടെ പ്രൊഡ്യൂസര്‍ കൂടി ആകാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഈ ഒരു പോയിന്റ് എത്തി. പൊന്മാന്‍, സൂക്ഷ്മദര്‍ശിനി പോലുള്ള സിനിമകള്‍ വന്നപ്പോള്‍ അതില്‍ നിന്ന് പുറകോട്ട് പോകാന്‍ കഴിയില്ല.

ആളുകള്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതുകൊണ്ട് കഥാപാത്രം മികച്ചത് ആകാന്‍ വേണ്ടി കൂടുതല്‍ പരിശ്രമിക്കണം. ഇതില്‍ നിന്ന് പിറകിലേക്ക് പോകാനുള്ള ഒരു സ്‌പെയ്‌സ് ഇല്ല. ആ ഒരു ബാധ്യത കൂടെയുണ്ട്. ഒരു കോളജ് കാരക്ടര്‍ എന്ന് പറയുമ്പോള്‍ തീര്‍ച്ചയായിട്ടും ഞാനൊരു കോളജില്‍ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട്, കുട്ടി ഉണ്ട്. എല്ലാം ആളുകള്‍ക്ക് അറിയുന്ന കാര്യമാണ്.

വെറുതെ ക്ലീന്‍ ഷേവ് ചെയ്ത് വന്നിട്ട് കോളജ് പയ്യനാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. ബാക്കി എല്ലാം വേണമെങ്കില്‍, പൈസ കൊടുത്ത് എന്തും നേടാം. പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മള്‍ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇന്‍വെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല. ഇതിനു വേണ്ടി വേറെ അഭിനയം.

ബാക്കി ഒന്നും ചെയ്യുന്നില്ല എന്ന രീതിയിലേക്ക് വന്നു. ഒരു പത്ത് മാസം ഇതിനുവേണ്ടി തന്നെ ഫാസ്റ്റിങ്ങും വര്‍ക്ക്ഔട്ടും ദിവസം ഒന്ന് രണ്ടു മണിക്കൂര്‍ ചെയ്തു. എക്‌സ്ട്രീം ആയിട്ടുള്ള ഒരു എഫര്‍ട്ട് ഇട്ടിട്ടുണ്ടായിരുന്നു. ട്രയല്‍ ലോക്ക് ചെയ്യുമ്പോള്‍ എല്ലാവരും കോളജ് പയ്യന്‍ എന്ന് പറഞ്ഞപ്പോള്‍ സന്തോഷം ഉണ്ടായിരുന്നു.

പണി എടുത്തതില്‍ ഒരു കാര്യം ഉണ്ടാക്കി എന്ന് പറയുന്നത് കോണ്‍ഫിഡന്‍സ് കൂട്ടിയിരുന്നു. പാന്റിന്റെ അളവ് ഇപ്പോള്‍ 28 ആണ്. ആദ്യം 34 ആയിരുന്നു. മൊത്തം 15 കിലോ കുറഞ്ഞു. 60 കിലോ ആണ് എന്റെ ശരീരഭാരം ഇപ്പോള്‍. സിനിമയ്ക്ക് വേണ്ടിയിട്ട് പാര്‍ട്ട് ഓഫ് മൈ ലൈഫ് തന്നെ ഒരു രണ്ടു വര്‍ഷം ഇതിനുവേണ്ടി കംപ്ലീറ്റ് ആയി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്'. ബേസില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (15 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (47 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (51 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends