ചേട്ടനും ചേച്ചിയും പഠിപ്പിസ്റ്റുകളായത് സുരാജിന് വിനയായി

സുരാജ് വെഞ്ഞാറമൂടിന്റെ ചേട്ടനും ചേച്ചിയും പഠിക്കാന്‍ മിടുക്കരായിരുന്നു. പക്ഷെ, അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത് പാവം സുരാജും സുരാജ് ഓരോ ക്ലാസില്‍ കയറുമ്പോഴും ടീച്ചേഴ്‌സ് പിടിച്ച് ഒന്നാമത്തെ ബെഞ്ചിലിരുത്തും. കാരണം മുത്തവര് നല്ല പോലെ പഠിക്കുമല്ലോ, അനിയനും അതിന്റെ ഗുണം കാണിക്കുമല്ലോ. പക്ഷെ , കുറേ ദിവസം കഴുയുമ്പോ സുരാജിന്റെ തനികൊണം അവര്‍ക്ക് മനസിലാകും. അതോടെ അവര് പിന്‍ബച്ചിലേക്ക് മാറ്റും.
ഒരിക്കല്‍ ഹിന്ദി പരീക്ഷയ്ക്ക് മൊട്ട കിട്ടിയപ്പോള്‍ വസന്ത ടീച്ചര്‍ പറഞ്ഞു നീയോക്കെ എന്തിനാ പഠിക്കാന്‍ വരുന്നത്, വല്ല സിനിമേലും അഭിനയിക്കാന്‍ പൊയ്ക്കൂടേന്ന്. അത് ജീവിതത്തില്‍ സംഭവിച്ചു. കുട്ടിക്കാലത്ത് സുരാജിനെ പട്ടിക്കുഞ്ഞുങ്ങളെ വല്യ ഇഷ്ടമായിരുന്നു. എവിടെ പട്ടി പെറ്റാലും ചെന്ന് പൊട്ടിയെടുക്കും. ഒരിക്കല്‍ സ്‌കൂളിനടുത്ത വീട്ടിലെ പട്ടി പെറ്റതറിഞ്ഞ് ക്ലാസില്‍ കയറാതെ അവിടെ പോയി. മലയാളം പഠിപ്പിച്ചിരുന്ന കൃഷ്ണപിള്ള സാര്‍ പിടിച്ചു. അമ്മയുടെ കത്തുമായി വന്നാലേ ക്ലാസില്‍ വരൂ എന്ന് പറഞ്ഞു.
കാര്യം വീട്ടില്‍ പറഞ്ഞാല്‍ അടി ഉറപ്പാണ്. പട്ടാളത്തിലുള്ള അച്ഛന് അമ്മ കത്തെഴുതുന്നത് കണ്ടിട്ടുണ്ട്. എത്രയും പ്രിയപ്പെട്ട വാസുദേവന്‍ ചേട്ടന്, അവസാനം സ്വന്തം വിലാസിനി എന്നും. അമ്മയുടെ കത്ത് സുരാജ് തന്നെ എഴുതി. എത്രയും പ്രിയപ്പെട്ട മാഷ്‌ക്ക്, എന്റെ മക്കള്‍ക്ക് ഇന്നലെ പനികാരണം ക്ലാസില്‍ വരാന്‍ പറ്റീല. അതുകൊണ്ട് യെവനെ ക്ലാസില്‍ ഇറുത്തണം. സ്വന്തം വിലാസിനി. കത്ത് വായിച്ച മാഷ് പറഞ്ഞു. ടേ നാളെ അമ്മേം അച്ഛനേം കൂട്ടി ക്ലാസില്‍ വന്നാ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























